Sunday November 18th, 2018 - 2:00:pm
topbanner

സംസ്ഥാനത്ത് പലയിടത്തും ഹര്‍ത്താല്‍; ഒന്നും അറിയില്ലെന്ന് പോലീസ്

NewsDesk
സംസ്ഥാനത്ത് പലയിടത്തും ഹര്‍ത്താല്‍; ഒന്നും അറിയില്ലെന്ന് പോലീസ്

കോഴിക്കോട്: കഠുവയില്‍ എട്ടുവയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത പലയിടത്തും ഹര്‍ത്താല്‍.

ജനകീയ സമിതിയുടെ പേരിലാണ് ഹര്‍ത്താല്‍ നടത്തുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും പോസ്റ്റര്‍ പ്രചരണത്തിലൂടെയും ഹര്‍ത്താലിന് ആഹ്വാനം നല്‍കിയകാര്യം പോലീസ് അറിഞ്ഞിട്ടില്ല.

പലയിടത്തും വാഹനങ്ങള്‍ തടഞ്ഞും കടകള്‍ അടപ്പിച്ചും ഹര്‍ത്താല്‍ നടത്തുകയാണ്. ചില സ്ഥലങ്ങള്‍ വ്യാപാരികള്‍ ഹര്‍ത്താലിനോട് പൂര്‍ണമായും സഹകരിച്ച് കടകള്‍ തുറന്നില്ല.

ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ ജനകീയ ഹര്‍ത്താലെന്ന പേരിലാണ് ഹര്‍ത്താല്‍ ആഹ്വാനം നടത്തിയത്. സോഷ്യല്‍മീഡിയയില്‍ പോസ്റ്ററുകള്‍ പ്രചരിക്കുകയും ചെയ്തു. ചില പൊതു സ്ഥലങ്ങളിലും കുറിപ്പുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

പോലീസ് രഹസ്യാന്വേഷണവിഭാഗം ഇന്നലെ ഉച്ചമുതല്‍ ശ്രമിച്ചിട്ടും ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായില്ല. സൈബര്‍വിഭാഗത്തിന് വളരെ എളുപ്പത്തില്‍ ഇത് ചെയ്യാന്‍ സാധിക്കുമെന്നിരിക്കെ ഒന്നും ചെയ്തില്ലെന്നാണ് ആക്ഷേപം.

Read more topics: kerala, harthal, kathua, girl
English summary
kerala janakeeya harthal for kathua girl
topbanner

More News from this section

Subscribe by Email