Saturday February 16th, 2019 - 11:11:am
topbanner

കഠുവ പെണ്‍കുട്ടിയുടെ പേരില്‍ അപ്രഖ്യാപിത ഹര്‍ത്താല്‍; പോലീസ് ഇന്റലിജന്‍സ് പൂര്‍ണ പരാജയം

NewsDesk
കഠുവ പെണ്‍കുട്ടിയുടെ പേരില്‍ അപ്രഖ്യാപിത ഹര്‍ത്താല്‍; പോലീസ് ഇന്റലിജന്‍സ് പൂര്‍ണ പരാജയം

കോഴിക്കോട്: കഠുവയില്‍ എട്ടുവയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത്  പലയിടത്തും അപ്രഖ്യാപിത ഹര്‍ത്താല്‍ നടന്നുകൊണ്ടിരിക്കെ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നു.

സോഷ്യല്‍ മീഡിയവഴി ആഹ്വാനം ചെയ്ത ഒരു ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചിട്ടും ഒന്നും അറിയില്ലെന്ന മറുപടിയാണ് മിക്ക പോലീസ് ഉദ്യോഗസ്ഥരും നല്‍കുന്നത്.

ഹര്‍ത്താലിനെതിരെ മുന്‍കരുതലെടുക്കാനോ ഹര്‍ത്താല്‍ അനുകൂലികളെ തടയാനോ പോലീസിന് കഴിഞ്ഞില്ല. പലയിടത്തുനിന്നും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് പോലീസ് സ്ഥലത്തെത്തുന്നത്.

ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ ജനകീയ ഹര്‍ത്താലെന്ന പേരിലിലുള്ള പ്രതിഷേധം വ്യാപാരികളെയാണ് കാര്യമായി ബാധിച്ചത്. പണിമുടക്കും, ദളിത് ഹര്‍ത്താലും ഒപ്പം ജനകീയ ഹര്‍ത്താലും വന്നതോടെ രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണ കടകള്‍ അടക്കേണ്ട സ്ഥിതിയിലാണ് വ്യാപാരികള്‍.

ഇതേതുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികളായി എത്തിയവരും വ്യാപാരികളും തമ്മില്‍ വാക്കേറ്റമുണ്ടായി. ചിലയിടങ്ങളില്‍ വിഷു അവധി പ്രമാണിച്ച് കടകള്‍ തുറന്നതുമില്ല.

ഇന്നത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് വ്യാപാരി വ്യവസായികള്‍. സമൂഹമാധ്യമങ്ങളിലുടെയുള്ള ഹര്‍ത്താലുകള്‍ വിജയിച്ചാല്‍ ഭാവിയില്‍ അത് വലിയ പ്രശ്നങ്ങല്‍ സൃഷ്ടിക്കുമെന്നാണ് വ്യാപാരികളുടെ നിലപാട്.

ഇത്തരത്തില്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകള്‍ നാട്ടില്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യത കൂടുതലാണ്. ഇതു വിജയിച്ചാല്‍ തെറ്റായ പ്രവണത സമൂഹത്തില്‍ പ്രചരിക്കുമെന്നതും വസ്തുതയാണ്. സമരത്തെ അനുകൂലിച്ച് ചില യുവജനങ്ങള്‍ നടത്തുന്ന പ്രചരണങ്ങളില്‍ ജനങ്ങളും ആശയകുഴപ്പത്തിലാണ്.

Viral News

Read more topics: kerala, janakeeya, hartal, kathua, girl
English summary
kerala janakeeya hartal for kathua girl
topbanner

More News from this section

Subscribe by Email