Tuesday September 25th, 2018 - 6:51:am
topbanner

കേരളം പ്രളയമുനമ്പില്‍ നില്‍ക്കെ സ്വാർത്ഥതയുമായി തമിഴ്നാട്; ജലനിരപ്പ് 142 അടിയാക്കാന്‍ നീക്കം

fasila
കേരളം പ്രളയമുനമ്പില്‍ നില്‍ക്കെ സ്വാർത്ഥതയുമായി തമിഴ്നാട്; ജലനിരപ്പ് 142 അടിയാക്കാന്‍ നീക്കം

കേരളം പ്രളയത്തിന്‍റെ മുള്‍മുനയില്‍ നില്‍ക്കെ സ്വാർത്ഥനീക്കവുമായി തമിഴ്നാട് സര്‍ക്കാര്‍. മുല്ലപ്പെരിയാറില്‍ കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ വിസമ്മതമറിയിച്ച് തമിഴ്നാട് രംഗത്തെത്തി. ജലനിരപ്പ് 142 അടിയാക്കാനാണ് നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ചര്‍ച്ച നടത്തും.

ഡാമിലേക്കെത്തുന്നത് 1393 ക്യുമെക്സ് വെള്ളമാണ്. തുറന്നുവിടുന്നത് 580 ക്യുമെക്സ് മാത്രവും. ജലനിരപ്പ് 142 അടിയായാല്‍ വേഗത്തില്‍ കൂടുതല്‍ ജലമൊഴുക്കാന്‍ നീക്കമുണ്ടായേക്കും. ഇതാണ് ആശങ്കയേറ്റുന്നത്.

എന്നാല്‍ വിഷയത്തില്‍ ഇപ്പോള്‍ പ്രശ്നത്തിനില്ലെന്ന് വ്യക്തമാക്കി കേരളം രംഗത്തെത്തി. തമിഴ്നാടുമായുള്ള പ്രശ്നം വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. കേന്ദ്രത്തിന്റെ അഭ്യര്‍ഥനകൂടി മാനിച്ചാണ് 142 അടി എത്തുംമുന്‍പ് തുറന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
kerala is in the deluge; tamil nadu with selfishness
topbanner

More News from this section

Subscribe by Email