Wednesday September 19th, 2018 - 1:35:am
topbanner
Breaking News

ഐഎഎസ് ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാവുന്നു

NewsDesk
ഐഎഎസ് ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാവുന്നു

ഐഎഎസ് ഉദ്യോഗസ്ഥരും  സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു . മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ രാജി സന്നദ്ധത അറിയിച്ചു. മന്ത്രിമാര്‍ ഇപെട്ട് പ്രശ്ന പരിഹാരത്തിനുള്ള ശ്രമം തുടരുകയാണ്. ഇതോടെ സംസ്ഥാന ഭരണപ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് സൂചന.  സാമ്പത്തിക  ഉത്തരവാദിത്വം വരുന്ന ഫയലുകള്‍ മുഖ്യമന്ത്രി കണ്ടതിന് ശേഷം മാത്രം മുന്നോട്ട് നീക്കിയാല്‍ മതിയെന്ന തീരുമാനത്തിലാണ് ഉദ്യോഗസ്ഥര്‍.ചെറിയ പ്രശ്നങ്ങളുള്ള ഫയലുകളില്‍ ഒപ്പിടേണ്ടന്നും തീരുമാനിച്ചിട്ടുണ്ട്.ഇതോടെ കളക്ടേറ്റ് മുതല്‍ സെക്രട്ടേറിയേറ്റ് വരെയുള്ളവയുടെ പ്രവര്‍ത്തനം താറുമാറാകും.

പ്രത്യക്ഷത്തിലുള്ള സമരത്തിനില്ലെങ്കിലും സര്‍ക്കാരുമായി നിസ്സഹകരിച്ച് മുന്നോട്ട് പോകാനാണ് ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന ധാരണ.ഒരു ന്യൂനത പോലും ഇല്ലാത്ത രീതിയില്‍ ഫയലുകള്‍ എത്തിയാല്‍ മാത്രമേ ഇനി മുതല്‍ ഒപ്പിടൂ.സാമ്പത്തിക ബാധ്യതയുള്ള ഫയലുകള്‍ തീര്‍പ്പാക്കാതെ മുഖ്യമന്ത്രിക്ക് അയച്ച് നല്‍കും. മുഖ്യമന്ത്രി കണ്ട് പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ സെക്രട്ടറിമാര്‍ ഫയലുകള്‍ നീക്കൂ. ഇത് മൂലം ഉണ്ടാകുന്ന വലിയ കാലതാമസം ഭരണ സ്തംഭനത്തിനാകും ഇടയാക്കുക.

അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെഎം എബ്രഹാമിന്റേയും,ടോം ജോസിന്റേയും വീടുകളില്‍ റെയ്ഡ് നടത്തിയത് മുതല്‍ നിസ്സഹകരണം തുടങ്ങിയിരുന്നു. സ്വച്ച് ഭാരത് പദ്ധതിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 500 കോടി നഷ്ടമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.ഫെബ്രുവരിയില്‍ പണം ചിലവഴിക്കണം,പക്ഷെ ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെയാണ് ഇപ്പോഴും.ഗെയില്‍ വാതക പൈപ്പ് ലൈന്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍മ്മാരും പുറം തിരിഞ്ഞ് നില്‍ക്കുകയാണ്.

Read more topics: ias, officers, government,
English summary
kerala ias officers and government on war
topbanner

More News from this section

Subscribe by Email