topbanner
Monday October 23rd, 2017 - 2:18:am
topbanner

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരങ്ങള്‍ അനുവദനീയമല്ലെന്ന് ഹൈക്കോടതി

Jikku Joseph
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരങ്ങള്‍ അനുവദനീയമല്ലെന്ന് ഹൈക്കോടതി

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരങ്ങള്‍ അനുവദനീയമല്ലെന്നും, സമരം ചെയ്യുന്നവരെ പുറത്താക്കാമെന്നും ഹൈക്കോടതി. വിദ്യാര്‍ഥികള്‍ പഠിക്കാനാണ് സ്ഥാപനങ്ങളില്‍ പോകുന്നത്, രാഷ്ട്രീയ പ്രവര്‍ത്തനത്തില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ജനാധിപത്യ സമരത്തില്‍ ഇങ്ങനെയുള്ള സമരമുറകള്‍ക്ക് സ്ഥാനമില്ല എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. വിദ്യാര്‍ഥികള്‍ പഠിക്കാനാണ് സ്ഥാപനങ്ങളില്‍ പോകുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്ല. രണ്ടും കൂടി ഒന്നിച്ചു പോകില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണെങ്കില്‍ പഠനം നിര്‍ത്തി പോകണം.

കോളജിനകത്തോ ചുറ്റുമോ പരിസരത്തോ സമരപന്തലും പിക്കറ്റിങ്ങും അനുവദിക്കരുത്. ഇക്കാര്യം പോലീസ് ശ്രദ്ധിക്കണം. കോളജ് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ കാമ്പസില്‍ സമാധാനം ഉറപ്പാക്കാന്‍ പോലിസ് ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. പൊന്നാനി എം.ഇ.എസ് കോളജിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിലാണ് കോടതി വിദ്യാര്‍ഥികളുടെ സമരത്തെ വിമര്‍ശിച്ചത്.

English summary
kerala high court says the strike not want to allowed in educational institutions
topbanner topbanner

More News from this section

Subscribe by Email