topbanner
Monday January 22nd, 2018 - 3:39:pm
topbanner

തോമസ് ചാണ്ടിക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; രാജിവെച്ചേക്കും

NewsDesk
തോമസ് ചാണ്ടിക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; രാജിവെച്ചേക്കും

കൊച്ചി: കായല്‍ കൈയ്യേറ്റ വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയില്‍ പോയ തോമസ് ചാണ്ടിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് താന്‍ അംഗമായ സര്‍ക്കാരിനെതിരെ എങ്ങനെ ഹര്‍ജി നല്‍കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു.

വിഷയത്തില്‍ വാദം തുടങ്ങുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ഇതിന് മറുപടി നല്‍കിയിട്ടു മതി മറ്റ് നടപടികളെന്നും കോടതി തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖയെ അറിയിച്ചു.

മന്ത്രിയുമായി ബന്ധപ്പെട്ട നാലു കേസുകളാണ് ഇന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. ഉച്ചയ്ക്കുശേഷം എന്‍സിപി നേതൃയോഗവും ചേരും. എന്നാല്‍ മന്ത്രിയുടെ ഭാവി സംബന്ധിച്ച ചര്‍ച്ച കേന്ദ്രനേതാക്കള്‍ പങ്കെടുക്കുന്ന മറ്റൊരു യോഗത്തിലേക്കു നീട്ടിവയ്ക്കാനുള്ള തന്ത്രമാണ് എന്‍സിപി പയറ്റുന്നത്.

തന്റെ നേതൃത്വത്തിലുള്ള വാട്ടര്‍വേള്‍ഡ് കമ്പനിയുടെ കയ്യേറ്റങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ആലപ്പുഴ കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന മന്ത്രിയുടെ ഹര്‍ജിയാണു ഹൈക്കോടതി ഇന്നു പരിഗണിക്കുന്നത്. മന്ത്രിയുടെ കയ്യേറ്റങ്ങള്‍ക്കെതിരായുള്ള പൊതുതാല്‍പര്യ ഹര്‍ജികളും ഒപ്പം പരിഗണിക്കും.

കേസില്‍ അനുകൂലമായി എന്തെങ്കിലും വന്നാല്‍ പിടിച്ചുനില്‍ക്കാമെന്ന പ്രതീക്ഷ ചാണ്ടിക്കും എന്‍സിപിക്കുമുണ്ട്. പ്രതികൂലമായി സംഭവിച്ചാലും തീരുമാനം നീട്ടാനാകും ശ്രമം. എന്നാല്‍, കോടതി കടുപ്പിച്ചെന്തെങ്കിലും പറഞ്ഞാല്‍ പിടിച്ചുനില്‍ക്കാന്‍ മന്ത്രിക്ക് എളുപ്പമാകില്ല.

Read more topics: Kerala, High Court, minister
English summary
Kerala High Court slams state for being soft on minister
topbanner topbanner

More News from this section

Subscribe by Email