Sunday April 22nd, 2018 - 11:30:pm
topbanner

തോമസ് ചാണ്ടിയെ കൂടാതെ റവന്യൂമന്ത്രിക്കും ഹരീഷ് വാസുദേവനും ഹൈക്കോടതി വിമര്‍ശനം

NewsDesk
തോമസ് ചാണ്ടിയെ കൂടാതെ റവന്യൂമന്ത്രിക്കും ഹരീഷ് വാസുദേവനും ഹൈക്കോടതി വിമര്‍ശനം

കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റ കേസുകള്‍ പരിഗണിക്കുന്നതിനിടെ തോമസ് ചാണ്ടി, റവന്യൂ മന്ത്രി, ഹര്‍ജിക്കാരില്‍ ഒരാളായ അഡ്വ.ഹരീഷ് വാസുദേവന്‍ എന്നിവരെ കോടതി വിമര്‍ശിച്ചു.

സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കിയതിനും തെറ്റായ വാദം ഉന്നയിച്ചതിനുമാണ് തോമസ് ചാണ്ടിക്കെതിരെ വിമര്‍ശനമുണ്ടായത്. കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയതിനായിരുന്നു റവന്യൂ മന്ത്രിക്ക് വിമര്‍ശനം.

തോമസ് ചാണ്ടിക്കെതിരായ ഒരു ഹര്‍ജിക്കാരില്‍ ഒരാളായ അഡ്വ.ഹരീഷ് വാസുദേവനും വിമര്‍ശനം നേരിട്ടു. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനാണ് വിമര്‍ശനം.

അഞ്ചു ഹര്‍ജികളാണ് ഒരുമിച്ചാണ് പരിഗണനയ്ക്ക് വന്നത്. അതില്‍ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിയാണ് ആദ്യം പരിഗണിച്ചത്. നാല് എതിര്‍ ഹര്‍ജികളാണ് മറ്റുള്ളവ.

സര്‍ക്കാരിന്റെ ഭാഗമായിരുന്നുകൊണ്ട് മന്ത്രി തന്നെ സര്‍ക്കാരിന്റെ ഭാഗമായ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത തോമസ് ചാണ്ടിയുടെ റിട്ട് ഹര്‍ജിയുടെ സാധുത തന്നെയാണ് കോടതി ചോദ്യം ചെയ്തത്.

കയ്യേറ്റം നടന്നുവെങ്കില്‍ കമ്പനിയാണ് കുറ്റക്കാരെന്നും തെറ്റ് ചെയ്യാത്ത തന്നെ വ്യക്തിപരമായി ശിക്ഷിക്കാന്‍ കഴിയില്ലെന്നും തോമസ് ചാണ്ടിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് വിമര്‍ശനം തുടങ്ങിയത്. വാട്ടര്‍വേള്‍ഡ് കമ്പനിയുടെ ഉടമസ്ഥന്‍ തോമസ് ചാണ്ടി തന്നെയാണോ? ലേക്ക് പാലസ് റിസോര്‍ട്ട് ഡയറക്ടര്‍മാര്‍ തന്നെയാണ് വാട്ടര്‍ വേള്‍ഡ് ഉടമകളെന്ന് ഹര്‍ജിയില്‍ നിന്ന് വ്യക്തമാകുന്നു. വ്യക്തിപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയുമോ? എന്നും കോടതി ആരാഞ്ഞു.

Read more topics: kerala, high court, revenue, minister
English summary
kerala high court slams revenue minister

More News from this section

Subscribe by Email