Monday September 24th, 2018 - 3:56:am
topbanner

8 ജില്ലകളിലെ റെഡ് അലര്‍ട്ട് നീട്ടി; ഈ മാസം 15 വരെ അതിശക്തമായ മഴ തുടരും

Renjini
8 ജില്ലകളിലെ റെഡ് അലര്‍ട്ട് നീട്ടി; ഈ മാസം 15 വരെ അതിശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റ് 15വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നലെ ചില ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് നീട്ടി. വയനാട്, ഇടുക്കി ജില്ലകളിൽ ഈ മാസം 14 വരെയാണ് റെഡ് അലർട്ട് നീട്ടിയിരിക്കുന്നത്. 15 വരെ ഈ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും നൽകിയിട്ടുണ്ട്. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ വരെ റെഡ് അലർട്ടും 14 വരെ ഓറഞ്ച് അലര്‍ട്ടും നീട്ടിയതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 1

3 ,14 തിയതികളില്‍ അതിശക്തമായ മഴയ്ക്കും 15ാം തിയതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളാ കര്‍ണാടക ലക്ഷദ്വീപ് തീരത്തുള്ള മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. അതീവ ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ജില്ലാകലക്ടര്‍മാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു

Read more topics: kerala, heavy, rains, continue,
English summary
heavy rains will continue till 15th
topbanner

More News from this section

Subscribe by Email