Friday August 17th, 2018 - 5:46:am
topbanner

മഴക്കെടുതി കാർനെടുത്തത് 29 ജീവൻ;50,000ലേറെ പേരെ മാറ്റിപാർപ്പിച്ചു

Renjini
മഴക്കെടുതി കാർനെടുത്തത് 29 ജീവൻ;50,000ലേറെ പേരെ മാറ്റിപാർപ്പിച്ചു

കൊച്ചി: മഴക്കെടുതി കാർനെടുത്തത് 29 ജീവനകൾ.നാലുപേരെ കാണാതായി. കഴിഞ്ഞദിവസംമാത്രം 22 പേർ മരിച്ചിരുന്നു. 25 പേർ മണ്ണിടിച്ചിലിലും നാലുപേർ മുങ്ങിയുമാണ് മരിച്ചത്. പാലക്കാട്ടും എറണാകുളത്തുമാണ് രണ്ടുപേർവീതം മുങ്ങിമരിച്ചത്. മലപ്പുറത്ത് ആറും ഇടുക്കിയിൽ 12-ഉം കോഴിക്കോട്ട് ഒന്നും കണ്ണൂരിൽ രണ്ടും വയനാട്ടിൽ നാലും പേർ മണ്ണിടിച്ചിലിൽ മരിച്ചു.

ഇടുക്കിയിൽ രണ്ടും മലപ്പുറത്തും പാലക്കാട്ടും ഓരോരുത്തരെ വീതവും കാണാതായി. 21 പേർക്ക് പരിക്കേറ്റു.വിവിധ ജില്ലകളിൽ തുറന്നിട്ടുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 53,500 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. എറണാകുളത്ത് ഇതിനോടകം തന്നെ മൂവായിരത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.

നദികളിലെ ജലനിരപ്പ് ഇനിയും ഉയർന്നാൽ എറണാകുളം ജില്ലയിൽ 7,500 പേരെ കൂടി ഒഴിപ്പിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.വ്യാഴാഴ്ച വയനാട് വൈത്തിരി വെള്ളാരംകുന്നിലെ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. മേപ്പാടി മൂപ്പൈനാട് കടൽമാട് വാറങ്ങോടൻ ഷൗക്കത്തലി (33) ആണ് മരിച്ചത്. ബുധനാഴ്ച നിലമ്പൂർ എരുമമുണ്ടയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ചെട്ടിയാംപാറ പറമ്പാടൻ സുബ്രഹ്മണ്യന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തി.

സുബ്രഹ്മണ്യന്റെ അമ്മ, ഭാര്യ, രണ്ടു മക്കൾ, സുബ്രഹ്മണ്യന്റെ അമ്മയുടെ സഹോദരിയുടെ മകൻ മിഥുൻ എന്നിവരുടെ മൃതദേഹം വ്യാഴാഴ്ചതന്നെ കിട്ടിയിരുന്നു.ശക്തമായ മഴ തുടരുകയാണെങ്കില്‍ മാത്രമേ ഇടുക്കി അണക്കെട്ടില്‍നി ന്ന് കൂടുതല്‍ തോതില്‍ വെള്ളം തുറന്നുവിടേണ്ടി വരൂ എന്ന് യോഗം വിലയിരുത്തി.

ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല സംഘം ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മേഖലകളിലാണ് സന്ദര്‍ശനം.

Read more topics: kerala, heavy, rain, death, 29
English summary
heavy rain in kerala tottal death 29
topbanner

More News from this section

Subscribe by Email