topbanner
Monday December 18th, 2017 - 1:03:am
topbanner
topbanner

പത്തുമാസത്തിനിടെ 100 ഹര്‍ത്താലുകള്‍; ഹര്‍ത്താല്‍ പാര്‍ട്ടിയായി ബിജെപി

NewsDesk
പത്തുമാസത്തിനിടെ 100 ഹര്‍ത്താലുകള്‍; ഹര്‍ത്താല്‍ പാര്‍ട്ടിയായി ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 10 മാസത്തിനിടെ നടന്നത് 99 ഹര്‍ത്താലുകള്‍. പതിനാറിനു നടത്തുന്ന യുഡിഎഫ് ഹര്‍ത്താല്‍ കൂടിച്ചേര്‍ത്താല്‍ 100 തികയും.

ജനുവരി ഒന്നു മുതലുള്ള 280 ദിവസങ്ങളില്‍ 79 ദിവസങ്ങളിലും കേരളത്തില്‍ ഒരിടത്തോ ഒന്നില്‍ കൂടുതല്‍ ഇടങ്ങളിലോ ഹര്‍ത്താലായിരുന്നു. ഇതിനിടയില്‍ സംസ്ഥാന ഹര്‍ത്താലുകള്‍ രണ്ടെണ്ണമാണു നടന്നത്. ബാക്കി തൊണ്ണൂറ്റിയേഴും പ്രാദേശികം.

ഏറ്റവുമധികം ഹര്‍ത്താലുകള്‍ നടന്നതു ജൂണിലാണ് - 21. ജൂലൈയില്‍ പത്തൊന്‍പതും ജനുവരിയില്‍ പതിനഞ്ചും നടന്നു. നാലിലധികം പ്രദേശങ്ങളില്‍ ഹര്‍ത്താലുകള്‍ നടന്ന ദിവസമുണ്ട്. ഹര്‍ത്താലുകള്‍ക്കെതിരെയുള്ള കൂട്ടായ്മയായ 'സേ നോ ടു ഹര്‍ത്താല്‍' ആണു കണക്കു പ്രസിദ്ധീകരിച്ചത്.

ഹര്‍ത്താല്‍ നടത്തുന്നതില്‍ ബിജെപിയാണ് മുന്നില്‍. ബിജെപിയും അനുബന്ധ സംഘടനകളും ചേര്‍ന്ന് 38 ഹര്‍ത്താലുകള്‍ നടത്തി. സിപിഎം: 14, യുഡിഎഫ്: 14 എന്നിങ്ങനെയാണ് ഹര്‍ത്താല്‍.

മിക്ക ഹര്‍ത്താലുകള്‍ക്കും പിന്നില്‍ സിപിഎം, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍. ബിജെപി-സിപിഎം സംഘര്‍ഷമാണു മുപ്പതിലധികം ഹര്‍ത്താലുകള്‍ക്കു വഴിയൊരുക്കിയത്. ജനകീയവിഷയങ്ങള്‍ ഹര്‍ത്താലിനു കാരണമായതു വിരലിലെണ്ണാവുന്ന വിഷയങ്ങളില്‍ മാത്രം.

Read more topics: Kerala, Hartal
English summary
Kerala Hartals; 100 hartals in recent times
topbanner topbanner

More News from this section

Subscribe by Email