Saturday August 18th, 2018 - 2:59:am
topbanner

അയ്യപ്പന്റെ ബ്രഹ്മചര്യമൊന്നും പ്രശ്‌നമല്ല; ശബരിമലയില്‍ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

suji
അയ്യപ്പന്റെ ബ്രഹ്മചര്യമൊന്നും പ്രശ്‌നമല്ല; ശബരിമലയില്‍ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ദില്ലി: ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 10 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്ത ആചാരത്തിന് ഭരണഘടനാ സംരക്ഷമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പരമോന്നത കോടതിയെ അറിയിച്ചിരിക്കുന്നത്.women-of-all-ages-to-enter-sabarimala

ശബരിമലയിലെ മറ്റെല്ലാ ആചാരങ്ങളും തുടരാമെങ്കിലും സ്ത്രീകളുടെ പ്രവേശനം നിഷേധിക്കുന്നത് നിര്‍ത്തലാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജോയ്ദീപ് ഗുപ്ത വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, എഎം ഖാന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ശബരിമല വിഷയത്തില്‍ വാദം കേള്‍ക്കുന്നത്.

എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വാദങ്ങളും കേട്ട കോടതി അന്തിമവിധിക്കായി മാറ്റിവെച്ചിരിക്കുകയാണ്. 2008ലും എല്‍ഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ സമാനമായ നിലപാട് പുലര്‍ത്തിയിരുന്നു. സ്ത്രീകളുടെ സ്ത്രീ പ്രവേശനത്തെ തടയുന്നത് നിര്‍ത്തണമെന്നായിരുന്നു അന്നും ഇടത് സര്‍ക്കാരിന്റെ വാദം.

എന്നാല്‍ 2016ല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം നിലനിര്‍ത്തണമെന്നാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ശബരിമലയിലെ പ്രതിഷ്ഠയായ അയ്യപ്പന്റെ ബ്രഹ്മചര്യമൊന്നും കാര്യമില്ലെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാദം.women-of-all-ages-to-enter-sabarimala

 

Read more topics: sabarimala, kerala govt,
English summary
kerala govt to sc allow women of all ages to enter sabarimala
topbanner

More News from this section

Subscribe by Email