Thursday February 21st, 2019 - 3:35:pm
topbanner

പ്രളയത്തില്‍ 168 ആശുപത്രിയില്‍ നാശനഷ്ടം; 325 താത്കാലിക ആശുപത്രികളെന്ന് ആരോഗ്യ മന്ത്രി

NewsDesk
പ്രളയത്തില്‍ 168 ആശുപത്രിയില്‍ നാശനഷ്ടം; 325 താത്കാലിക ആശുപത്രികളെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ഉഴലുന്നവരെ സഹായിക്കാനായി സംസ്ഥാനത്ത് 325 താത്കാലിക ആശുപത്രികള്‍ പണിയുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ.

പ്രളയത്തില്‍ 168 ആശുപത്രികള്‍ക്കു പൂര്‍ണമായോ ഭാഗികമായോ കേടുപറ്റി. ഇതുമൂലം 120 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 130 കോടിയുടെ അധിക മരുന്നുകള്‍ ആവശ്യമായി വരുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു ജില്ലാ ആശുപത്രി, അഞ്ചു താലൂക്ക് ആശുപത്രികള്‍, എട്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, 59 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, 91 സബ് സെന്ററുകള്‍ തുടങ്ങി ആകെ 168 ആശുപത്രികളാണു സര്‍ക്കാര്‍ മേഖലയില്‍ മാത്രം പൂര്‍ണമായോ ഭാഗികമായോ നശിച്ചത്.

കെട്ടിടങ്ങള്‍ക്ക് 80 കോടിയും ഉപകരണങ്ങള്‍ നശിച്ച വകയില്‍ 30 കോടിയുമാണു പ്രാഥമികമായി നഷ്ടം കണക്കാക്കുന്നത്. ശസ്ത്രക്രിയ ഉപകരണങ്ങളടക്കം വെള്ളത്തില്‍ മുങ്ങിപ്പോയ ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് ഏറ്റവും ഉയര്‍ന്ന നഷ്ടക്കണക്ക്. പത്തുകോടി രൂപ.

മരുന്നുകള്‍ വെള്ളം കയറി നശിച്ചതുമൂലവും പകര്‍ച്ചവ്യാധികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതു കാരണവും 130 കോടിയുടെ അധിക മരുന്നുകള്‍ ആവശ്യമുണ്ട്. പ്രളയക്കെടുതി നേരിടാന്‍ 325 താല്‍ക്കാലിക ആശുപത്രികള്‍ തുടങ്ങും. നാളെ തുടങ്ങുന്ന ആശുപത്രികളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പതു മുതല്‍ രണ്ടു വരെയായിരിക്കും.

Viral News

Read more topics: kerala, govt, temporary, hospital
English summary
kerala govt to build 325 temporary hospital
topbanner

More News from this section

Subscribe by Email