Saturday September 22nd, 2018 - 1:06:pm
topbanner

ലൗജിഹാദ് ; കേരളത്തില്‍ നടക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങളെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

suji
ലൗജിഹാദ് ; കേരളത്തില്‍ നടക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങളെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്.ലൗ ജിഹാദുകളിലൂടെ ഐഎസ് രാജ്യത്ത് വേരുറപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.കേരളത്തില്‍ നടക്കുന്ന മതപരിവര്‍ത്തനത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റേയും സത്യസരണിയുടേയും ഇടപെടലുകളാണെന്നും കേന്ദ്രമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.സങ്കീര്‍ണ്ണമായി നീങ്ങികൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ വോട്ട് രാഷ്ട്രീയം കളിക്കാതെ വിഷയത്തില്‍ ഗൗരവമായി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കേരളം ഞെട്ടിയ റിപ്പോര്‍ട്ടാണ് ഓപ്പറേഷന്‍ ജിഹാദ് മാഫിയ എന്ന പേരില്‍ ദേശീയ മാധ്യമം പുറത്തുവിട്ടത് .ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
താല്‍പര്യ പ്രകാരമുള്ള മതം മാറ്റം പ്രശ്‌നമല്ല എന്നാല്‍ ബലം പ്രയോഗിച്ചോ സമ്മര്‍ദ്ദം ചെലുത്തിയോ നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ നിയമ വിരുദ്ധമാണെന്നും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

English summary
kerala govt should bother love jihad
topbanner

More News from this section

Subscribe by Email