Saturday September 22nd, 2018 - 11:00:am
topbanner

20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ്; ബജറ്റ് പ്രഖ്യാപനത്തിന് സോഷ്യല്‍ മീഡിയ കൈയ്യടി

NewsDesk
20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ്; ബജറ്റ് പ്രഖ്യാപനത്തിന് സോഷ്യല്‍ മീഡിയ കൈയ്യടി

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന പദ്ധതി ഒന്നവര്‍ഷം കൊണ്ട് നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു.

ഇന്റര്‍നെറ്റ് പൗരാവകാശങ്ങളിലൊന്നാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകളിലൂടെ കേരളത്തിന്റെ എല്ലാ ഭാഗത്തും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കും.

കെഎസ്ഇബി വൈദ്യുതി ശൃംഖലയ്ക്ക് സമാന്തരമായി സൃഷ് ടിക്കുന്ന പുതിയൊരു ഒപ്റ്റിക് ഫൈബര്‍ പാത വഴി എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ശൃംഖല 18 മാസത്തിനുള്ളില്‍ സ്ഥാപിക്കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. ഇതിനായി 1000 കോടി രൂപ മൂലധനം കിഫ്ബി വഴി സമാഹരിക്കും.

സംസ്ഥാനത്തെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കൂടുതല്‍പേരെ ഇന്റര്‍നെറ്റിന്റെ ലോകത്തെത്തിക്കുന്നത് സോഷ്യല്‍ മീഡിയയുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ ഇടയാക്കും.

Read more topics: budget, Kerala, govt, internet
English summary
Kerala govt promises to provide free internet for 20 lakh poor households
topbanner

More News from this section

Subscribe by Email