Thursday May 24th, 2018 - 11:43:am
topbanner

കണ്ണൂരില്‍ 72 കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ; ഈ സ്ഥലങ്ങളില്‍ വൈഫൈ ലഭിക്കും

NewsDesk
കണ്ണൂരില്‍ 72 കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ; ഈ സ്ഥലങ്ങളില്‍ വൈഫൈ ലഭിക്കും

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോങ്ങളുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ 72 കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ പദ്ധതി അടുത്തദിവസം ഉദ്ഘാടനം ചെയ്യും.

ഇന്റര്‍നെറ്റ് അവകാശമാക്കുകയെന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായായി സംസ്ഥാനത്ത് ആയിരം ഹോട്ട് സ്‌പോട്ടുകള്‍ ആണ് സ്ഥാപിക്കുന്നത്.

ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിലാണ് ജില്ലയിലെ 72 കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തത്. ഈ സ്‌പോട്ടുകളില്‍ പൊതുജനങ്ങള്‍ക്ക് കേരളത്തിലുടനീളം ദിവസേന 300 എംബി വരെ ഡാറ്റ സൗജന്യമായി ഉപയോഗിക്കാനാവും.

ഇതിന് ശേഷം സര്‍ക്കാര്‍ നശ്ചയിക്കുന്ന നിരക്കില്‍ റീചാര്‍ജ് കൂപ്പണോ വൗച്ചറോ ഉപയോഗിച്ച് പരിധിയില്ലാതെ ഉപയോഗിക്കാം. 300 എംബി കഴിഞ്ഞാലും സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി പരിധിയില്ലാതെ ലഭ്യമാകും.

ഈ കേന്ദ്രങ്ങളില്‍ നിലവില്‍ രണ്ട് വൈഫൈ ആക്‌സസ് പോയിന്റുകളും പത്ത് എംബിപിഎസ് ബാന്‍ഡ് വിഡ്ത്തുമാണ് ലഭിക്കുക. ഒരേ സമയം ഒരു ഹോട്ട്‌സ്‌പോട്ട് നൂറുപേര്‍ക്ക് ഉപയോഗിക്കാനാകും. സര്‍ക്കാരിന്റെ മൂന്നാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി വൈഫൈ സൗകര്യം ഉദ്ഘാടനം ചെയ്യും. രണ്ടാംഘട്ടമായി ആയിരം കേന്ദ്രങ്ങളില്‍ കൂടി സൗജന്യ വൈഫൈ ലഭ്യമാകും. ഇതില്‍ ജില്ലയിലെ 59 കേന്ദ്രങ്ങളും ഉണ്ടാവും.


വൈഫൈ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ: പെരളശേരി അമ്പലം, കൂത്തുപറമ്പ് ബസ്സ്റ്റാന്‍ഡ്, ചെറുവാഞ്ചേരി, കണ്ണൂര്‍ പുതിയ ബസ്സ്റ്റാന്‍ഡ്, മട്ടന്നൂര്‍ ബസ്സ്റ്റാന്‍ഡ്, കാക്കയങ്ങാട്, കരിവെള്ളൂര്‍, ഓണക്കുന്ന്, രാമന്തളി, കരുവഞ്ചാല്‍, നടുവില്‍, തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡ്, ധര്‍മശാല, ചെറുകുന്ന് തറ, ചെറുകുന്ന് കണ്ണപുരം വില്ലേജ് ഓഫീസ്, മാങ്ങാട്ടുപറമ്പ യൂണിവേഴ്‌സിറ്റി ക്യാമ്പസ്, കല്യാശേരി, നാറാത്ത്, കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ്, പിഡബ്യുഡി/ ലേബര്‍ കോടതി, തളാപ്പ്, മഞ്ഞോടി, മീത്തലെ പീടിക, ഇരിക്കൂര്‍, പടിയൂര്‍, ശ്രീകണ്ഠപുരം, പയ്യാവൂര്‍, എസ്പി ഓഫീസ്, കണ്ണൂര്‍, കാടാച്ചിറ, മലപ്പട്ടം, പാപ്പിനിശേരി പഞ്ചായത്ത്, ആറളം ഫാം, ഇരിട്ടി ബസ്സ്റ്റാന്‍ഡ്, മേലെ ചൊവ്വ, ചക്കരക്കല്ല് ബസ്സ്റ്റാന്‍ഡ്, കൊളച്ചേരി, കതിരൂര്‍, പേരാവൂര്‍ പുതിയ ബസ്സ്റ്റാന്‍ഡ്, ഇരിട്ടി പഴയ ബസ്സ്റ്റാന്‍ഡ്, ചാലോട്, എടൂര്‍, അങ്ങാടിക്കടവ് കോളേജ്, പെരിങ്ങോം, മാത്തില്‍, മാതമംഗലം, പയ്യന്നൂര്‍ മുനിസിപ്പല്‍ ഓഫീസ്, കാര്‍ത്തികപുരം, ചുഴലി, ചെങ്ങളായി, സ്‌നേക് പാര്‍ക്, പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ പ്ലാസ, ജില്ലാ ആശുപത്രി, ധനലക്ഷ്മി ആശുപത്രി ജങ്ഷന്‍, തലശേരി പഴയ ബസ്സ്റ്റാന്‍ഡ്, തലശേരി പുതിയ ബസ്സ്റ്റാന്‍ഡ്, പിണറായി, കൊളശേരി, മാഹിപ്പാലം, ഉളിക്കല്‍ ബസ്സ്റ്റാന്‍ഡ്, കലക്ടറേറ്റ്, കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസ്, കൂത്തുപറമ്പ് വില്ലേജ് ഓഫീസ്, പാനൂര്‍, പള്ളിക്കുന്ന്, ചൊക്ലി, പയ്യന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്‍, വിസ്മയ പാര്‍ക്ക്, തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്‍.

Read more topics: kerala, govt, wifi, kannur
English summary
kerala govt free wifi spots in kannur district

More News from this section

Subscribe by Email