Sunday February 17th, 2019 - 1:28:am
topbanner

ചെങ്ങന്നൂരില്‍ ഹെലികോപ്റ്ററില്‍ കയറാതെ ഒരുവിഭാഗം നാട്ടുകാര്‍; ഭക്ഷണം മാത്രം മതി

NewsDesk
ചെങ്ങന്നൂരില്‍ ഹെലികോപ്റ്ററില്‍ കയറാതെ ഒരുവിഭാഗം നാട്ടുകാര്‍; ഭക്ഷണം മാത്രം മതി

ആലപ്പുഴ: പ്രളയത്തില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്ന ചെങ്ങന്നൂരില്‍ വീടുവിട്ടുവരാന്‍ പലരും മടികാണിക്കുന്നതായി സൈനികര്‍.

ഹെലികോപ്റ്റര്‍ സഹായമെത്തുമ്പോള്‍ അതില്‍ കയറാന്‍ പലരും കൂട്ടാക്കുന്നില്ല. ഭക്ഷണം മതിയെന്നും വീടുവിട്ടുവരില്ലെന്നുമാണ് ചിലരുടെ പിടിവാശി.

മഴ കുറഞ്ഞതിനാല്‍ കുടുങ്ങിക്കിടക്കുന്ന മിക്കവര്‍ക്കും ഇന്നലെ ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നു. ചെങ്ങന്നൂര്‍ പ്രദേശത്തുനിന്ന് വൈകുന്നേരത്തിനുള്ളില്‍ എല്ലാവരെയും കുടുങ്ങിക്കിടക്കുന്ന ഇടങ്ങളില്‍നിന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

Viral News

English summary
Kerala floods: Situation in Chengannur and Kuttanad remain grim
topbanner

More News from this section

Subscribe by Email