Wednesday September 26th, 2018 - 2:57:pm
topbanner

പ്രളയം ശാന്തമാകുന്നു; ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം തുടരും; ഇടുക്കിയില്‍ ജലനിരപ്പ് കുറഞ്ഞു

NewsDesk
പ്രളയം ശാന്തമാകുന്നു; ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം തുടരും; ഇടുക്കിയില്‍ ജലനിരപ്പ് കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയം ശാന്തമാകുന്നു. പലയിടങ്ങളില്‍നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. അതേസമയം, പ്രളയം തകര്‍ത്തെറിഞ്ഞ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം അടുത്ത രണ്ട് ദിവസം കൂടി തുടരും. ചെറുവള്ളങ്ങള്‍ ഉപയോഗിച്ചായിരിക്കും ഇനി അവിടെ രക്ഷാപ്രവര്‍ത്തനം.

വെള്ളം ഇറങ്ങിയാലും ജനജീവിതം സാധാരണ നിലയിലാകാന്‍ ദിവസങ്ങള്‍ വേണ്ടിവന്നേക്കാം. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എല്ലാവിധ സഹായങ്ങളും എത്തിക്കുന്നുണ്ട്. കെടുതി ഏറെ ബാധിച്ച തിരുവല്ലയിലും അപ്പര്‍കുട്ടനാട്ടിലും ആറന്മുളയിലും രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതിലാണ്. ഇവിടെ 516 ദുരിതാശ്വാസ ക്യാമ്പുകളിലായി 75,536 ആളുകളാണുള്ളത്.

എല്ലാ പ്രദേശങ്ങളിലും മൊബൈല്‍ മെഡിക്കല്‍ ടീം പ്രവര്‍ത്തനം തുടങ്ങി. സംവിധാനങ്ങള്‍ ഒരുക്കാന്‍ 1,500 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഒരു ഹെലികോപ്റ്റര്‍ അപ്പര്‍കുട്ടനാട്ടില്‍ ഭക്ഷണവിതരണം നടത്തും.

എറണാകുളം ജില്ലയിലെ രക്ഷാപ്രവര്‍ത്തനം 99 ശതമാനവും പൂര്‍ത്തിയാക്കി. പെരിയാറില്‍ ജലനിരപ്പ് അഞ്ചു മീറ്ററോളം താണു. വൈപ്പിന്‍, വടക്കന്‍ പറവൂര്‍, വരാപ്പുഴ എന്നിവിടങ്ങളില്‍ സ്ഥിതി ഗുരുതരമാണ്.

ഇടുക്കി അണക്കെട്ടില്‍ ജല നിരപ്പ് കുറഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 2401.80 അടിയാണ് ജലനിരപ്പ്. ഇടവിട്ട് മാത്രം മഴ പെയ്യുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കുറവുണ്ടായി. സെക്കന്റില്‍ 520 ഘന മീറ്റര്‍ വെള്ളം മാത്രമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയില്‍ തുടരുകയാണ്. 3890 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍നിന്ന് 1684 ഘനയടി വെള്ളമാണ് ഇടുക്കിയിലേക്ക് തുറന്നുവിട്ടിരിക്കുന്നത്.

Read more topics: flood, Kerala, Kerala, relief
English summary
Kerala floods: Rainfall eases in Kerala, relief operations underway
topbanner

More News from this section

Subscribe by Email