Saturday September 22nd, 2018 - 2:49:pm
topbanner

കേരളത്തിന് ലക്ഷങ്ങള്‍ സംഭാവനയുമായി തമിഴ് നടന്മാര്‍; മിണ്ടാട്ടമില്ലാതെ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകള്‍

NewsDesk
കേരളത്തിന് ലക്ഷങ്ങള്‍ സംഭാവനയുമായി തമിഴ് നടന്മാര്‍; മിണ്ടാട്ടമില്ലാതെ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകള്‍

തിരുവനന്തപുരം: സമീപകാലത്തൊന്നുമില്ലാത്ത രീതിയില്‍ കേരളം കാലവര്‍ഷക്കെടുതി അനുഭവിക്കുമ്പോള്‍ മലയാളികള്‍ക്ക് സഹായ ഹസ്തവുമായി തമിഴ് നടന്മാര്‍.

സഹോദരന്മാരായ കാര്‍ത്തിയും സൂര്യയും 25 ലക്ഷരൂപ കൊടുത്തപ്പോള്‍ കമല്‍ഹാസനും നല്‍കി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.

എന്നാല്‍, കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ താരരാജാക്കന്മാര്‍ ഇതുവരെ സഹായധനമൊന്നും പ്രഖ്യാപിച്ചിട്ടില്ല. താര സംഘടനയായ അമ്മ ആകെ നല്‍കിയത് പത്ത് ലക്ഷം രൂപയാണെന്നാണ് വിവരം.

തമിഴ്‌നാട്ടുകാര്‍ക്കുള്ള സ്‌നേഹം പോലും മലയാളി നടന്മാര്‍ക്ക് കേരളത്തോട് ഇല്ലാത്തതില്‍ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്.

മഴക്കെടുതി നേരിടാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് പൊങ്കാലയെത്തുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുന്നതിനുള്ള അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയാണു താരങ്ങള്‍ ഫേസ്ബുക്ക് കുറിപ്പ് ഇട്ടത്. ദുരന്തത്തെ ഒന്നായി നേരിടാമെന്നായിരുന്നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്. വിവിധയിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു..

എന്നാല്‍ സഹായധനങ്ങള്‍ ഇരുവരും പ്രഖ്യാപിച്ചിരുന്നില്ല. ഇതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. കാശ് മുടക്കാന്‍ ഇവര്‍ക്ക് മടിയാണെന്നും വാചകമടിക്ക് യാതൊരു കുറവുമില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകള്‍.

English summary
Kerala floods: Kamal Hassan donates Rs 25 lakh to CMDRF; Surya and Karthi promise Rs 25 lakh
topbanner

More News from this section

Subscribe by Email