Thursday February 21st, 2019 - 1:18:am
topbanner

കേരളത്തിന്റെ പ്രളയക്കെടുതി ലോകത്തെ അറിയിച്ച് അമേരിക്കന്‍ വേദിയില്‍ റഹ്മാന്‍ പാടി

NewsDesk
കേരളത്തിന്റെ പ്രളയക്കെടുതി ലോകത്തെ അറിയിച്ച് അമേരിക്കന്‍ വേദിയില്‍ റഹ്മാന്‍ പാടി

ന്യൂയോര്‍ക്ക്: കേരളം പകച്ചുനിന്ന പ്രളയക്കെടുതിയില്‍ ഒപ്പമുണ്ടെന്ന് അറിയിച്ച് എ ആര്‍ റഹ്മാന്‍ അമേരിക്കയിലെ വേദിയില്‍ പാടി. കഴിഞ്ഞ ദിവസം ഓക്സ്ഫോഡില്‍ നടന്ന സംഗീത നിശയില്‍ മുസ്തഫ മുസ്തഫ എന്ന പാട്ടിന്റെ വരികള്‍ മാറ്റി, 'കേരളാ കേരളാ ഡോണ്ട് വറി കേരള' എന്നാണ് റഹ്മാന്‍ പാടിയത്.

കേരളത്തിന്റെ അവസ്ഥ ലോകത്തിന് മുന്നിലെത്തിക്കാന്‍ നിരവധിപ്പേര്‍ ശ്രമിക്കുന്നതിനിടയിലാണ് റഹ്മാന്‍ ശ്രദ്ധപിടിച്ചുപറ്റിയത്. കയ്യടിയോടെയാണ് റഹ്മാന്റെ സ്വരം വിദേശികളടങ്ങുന്ന സദസ്സ് ഏറ്റെടുത്തത്. പരിപാടിയുടെ വീഡിയോ വൈറലായതോടെ നിരവധി മലയാളികള്‍ റഹ്മാന് നന്ദി അറിയിച്ചും രംഗത്തെത്തി.

Viral News

Read more topics: flood, kerala, a r rahman, US
English summary
kerala floods; a r rahman singing in US
topbanner

More News from this section

Subscribe by Email