Saturday November 17th, 2018 - 2:48:am
topbanner

ആശ്വാസവാര്‍ത്തയെത്തി; കേരളത്തില്‍ മഴയുടെ തീവ്രത കുറയുമെന്ന് അറിയിപ്പ്

NewsDesk
ആശ്വാസവാര്‍ത്തയെത്തി; കേരളത്തില്‍ മഴയുടെ തീവ്രത കുറയുമെന്ന് അറിയിപ്പ്

തിരുവനന്തപുരം: ഒരാഴ്ചയിലധികമായി കേരളത്തില്‍ തുടരുന്ന കനത്ത മഴയുടെ തീവ്രതകുറയും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.

വെള്ളി, ശനി ദിവസങ്ങളില്‍ തന്നെ മഴയുടെ ശക്തി കുറയുന്നതോടെ വെള്ളത്തിന്റെ വ്യാപ്തിയും കുറയുമെന്നാണ് പ്രതീക്ഷ. രണ്ടുദിവസം മഴ മാറിനിന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍നിന്നും വെള്ളം ഒഴിഞ്ഞുപോകും.

കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ രണ്ടുദിവസമാണ് മഴ കുറവാണ്. എന്നാല്‍ കോഴിക്കോട് മുതല്‍ തിരുവനന്തപുരംവരെ പല സ്ഥലങ്ങളിലും ശക്തമായ മഴ പെയ്തു.

വെള്ളിയാഴ്ച രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം വീണ്ടും സജീവമാക്കിയിട്ടുണ്ട്. അപ്രതീക്ഷിതമായി വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് വീടിന്റെ മുകള്‍ഭാഗത്ത് അഭയം തേടിയവരെ രക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

Read more topics: Kerala, flood, Weather, report
English summary
Kerala flood: Weather report
topbanner

More News from this section

Subscribe by Email