Friday September 21st, 2018 - 9:45:am
topbanner
Breaking News

വിവാഹം മാറ്റിവച്ച് ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായി യുവാവ്..

RA
വിവാഹം മാറ്റിവച്ച് ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായി യുവാവ്..

കോട്ടയം: കേരളത്തെ തകർത്ത പ്രളയക്കെടുതിയിൽ വിവാഹം പോലും മാറ്റിവച്ച് ഒരു യുവാവ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമാകുന്നു.കോട്ടയം കുറിച്ചി നീലംപേരൂർ സ്വദേശി ജയദീപാണ് നാളെ നടക്കാനിരുന്ന തന്റെ വിവാഹം മാറ്റിവച്ചിരിക്കുന്നത്. നാ‌ടെങ്ങും പ്രളയത്തിൽ മുങ്ങിയപ്പോൾ ജയദീപ് ആ നല്ല തീരുമാനം എടുക്കാൻ ഒട്ടും താമസിച്ചില്ല.

വിവാഹത്തിനൊരുങ്ങിയ വീട് ​ദുരിതാശ്വാസ ക്യാംപാക്കി മാറ്റി. എല്ലാവർക്കും വിഭവസമൃദ്ധമായ ഭക്ഷണം നൽകുകയും ചെയ്തു. എന്നാൽ രണ്ടു ദിവസമായി ജയദീപിന്റെ വീടിന്റെ പരിസര പ്രദേശങ്ങളിലും വെള്ളമാണ്. വീട്ടുകാരെ മറ്റൊരിടത്തേയ്ക്ക് മാറ്റി ജയദീപും കൂട്ടുകാരും ഇപ്പോൾ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. എരുമേലിയിലാണ് പ്രതിശ്രുത വധു സൂര്യയുടെ വീട്.

വധുവിന്റെ വീട്ടുകാരുമായി സംസാരിച്ചാണ് വിവാഹം മാറ്റിവച്ചത്. എരുമേലി ഭാ​ഗത്തും വെള്ളപ്പൊക്കത്തിന്റെ പ്രശ്നങ്ങളുണ്ട്. അവർ സേഫാണ്. സെപ്റ്റംബറിൽ വിവാഹം നടത്താമെന്നാണ് കരുതിയിരിക്കുന്നത്.ആലപ്പുഴയിൽ ഇന്റ​ഗ്രൽ ബിൽഡേഴ്സ് എന്ന സ്ഥാപനം നടത്തിവരികയാണ് ജയദീപ്. കുട്ടനാട്ടിലും പ്രളയപ്രശ്നങ്ങൾ വളരെ രൂക്ഷമായി തന്നെ തുടരുകയാണ്.

English summary
kerala flood rescu marriage postpond
topbanner

More News from this section

Subscribe by Email