Sunday May 31st, 2020 - 12:07:am

പ്രളയക്കെടുതിക്കിടയില്‍ വ്യാജ ചിത്രങ്ങള്‍; ഒഴുക്കുവെള്ളത്തില്‍ മാനുകളും കാറുകളും

NewsDesk
പ്രളയക്കെടുതിക്കിടയില്‍ വ്യാജ ചിത്രങ്ങള്‍; ഒഴുക്കുവെള്ളത്തില്‍ മാനുകളും കാറുകളും

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിനിടെ കേരളത്തിലെ വെള്ളപ്പൊക്കമെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിക്കുന്നു.

ചാലിയാര്‍ പുഴയിലൂടെ ഒഴുകി വരുന്ന മാനുകള്‍ എന്ന വീഡിയോയാണ് വ്യാജന്മാര്‍ ആദ്യം പ്രചരിപ്പിച്ചത്. ഒഡീഷയില്‍ വെള്ളപ്പൊക്കത്തിലെ സംഭവമായിരുന്നു ഇത്.

പിന്നീട് കൊച്ചിയിലെ റിനോ കമ്പനിയില്‍ വെള്ളത്തില്‍ മുങ്ങിയ കാറുകള്‍ എന്ന ചിത്രമായിരുന്നു രംഗത്തുവന്നത്. ഇത് കേരളത്തില്‍ തന്നെയായിരുന്നു എന്നാല്‍ 2013 ല്‍ കളമേശിരിയില്‍ റിനോ കാറുകളുടെ യാര്‍ഡില്‍ വെള്ളം കയറിയ ചിത്രങ്ങളായിരുന്നു. ഇത്തരത്തിലുള്ള വ്യാജമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്.

ചിത്രങ്ങള്‍ വാട്‌സ്ആപ്പ് വഴിയും മറ്റും ലഭിക്കുന്നവര്‍ ഇത് സത്യമാണോ എന്നറിയാതെ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
kerala flood; fake images in social media
topbanner

More News from this section

Subscribe by Email