Thursday November 15th, 2018 - 6:09:pm
topbanner

പ്രളയത്തിനൊടുവില്‍ ചാലക്കുടിക്കാര്‍ക്കിടയിലേക്കെത്തിയത് വമ്പന്‍ ചീങ്കണ്ണി

akhila
 പ്രളയത്തിനൊടുവില്‍ ചാലക്കുടിക്കാര്‍ക്കിടയിലേക്കെത്തിയത് വമ്പന്‍ ചീങ്കണ്ണി

തൃശൂര്‍: കേരളത്തിലെ പ്രളയക്കെടുതിയില്‍ ജനവാസമേഖലകളിലേക്ക് ഒഴുകിയെത്തിയത് നിരവധി ഇഴജന്തുക്കളാണ്. ക്യാമ്പുകളില്‍ നിന്നും വീട്ടിലേക്ക് തിരിച്ചെത്തിയവരെ കാത്തിരിക്കുന്നത് ഇഴജന്തുക്കളില്‍ നിന്നുള്ള അപകടങ്ങളാണ്. പാമ്പുകളെയും പഴുതാരകളെയുമൊക്കെ പ്രതീക്ഷിച്ച് തന്നെയാണ് ഓരോരുത്തരും വീടുകളിലേക്കെത്തിയത്.

എന്നാല്‍ ചാലക്കുടിക്കാര്‍ക്കിടയിലേക്കെത്തിയത് വമ്പന്‍ ചീങ്കണ്ണിയായിരുന്നു. ചാലക്കുടി പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പള്ളി പാഠശേഖരത്തിലാണ് ചീങ്കണ്ണിയെത്തിയത്. മലവെള്ളത്തില്‍ ഒഴുകിയെത്തിയാതാവാം എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഏകദേശം നൂറ് കിലോ വരുന്ന ചീങ്കണ്ണിയെ ഏഴോളം പേര്‍ ചേര്‍ന്ന് കീഴ്പ്പെടുത്തി വനപാലകരെ ഏല്‍പ്പിച്ചു.

 

Read more topics: kerala, flood, crocodile
English summary
kerala flood crocodile in chalakkudy
topbanner

More News from this section

Subscribe by Email