Thursday November 15th, 2018 - 8:13:am
topbanner

പ്രളയം; സഹായവാഗ്‌ദാനവുമായി ഐക്യരാഷ്‌ട്രസഭ

Renjini
പ്രളയം; സഹായവാഗ്‌ദാനവുമായി ഐക്യരാഷ്‌ട്രസഭ

ന്യൂഡൽഹി:പ്രളയക്കെടുതിയിൽ മുങ്ങിയ കേളത്തിനെ സഹായിക്കാമെന്ന വാഗ്ദാനവുമായി ഐക്യരാഷ്ട്രസഭ.
കേന്ദ്രസർക്കാർ നിർദേശിക്കുന്ന സഹായങ്ങളാകും നൽകുക. ദുരിതാശ്വാസത്തിലും പുനർനിർമാണത്തിലും സഹായിക്കാമെന്ന വാഗ്‌ദാനമുണ്ട്. ഇക്കാര്യത്തിൽ ചർച്ചകൾക്ക് ശേഷം രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും.

കേരളത്തിന് വേണ്ടി എല്ലാ സഹായങ്ങളും നൽകാമെന്നു ഐക്യരാഷ്‌ട്രസഭ കേന്ദ്രസർക്കാരിനെ അറിയിച്ചു. എന്നാൽ കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചു. പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് മറുപടിയായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം പറയുന്നത്.

ഏറ്റവും വലിയ ദുരന്തമാണ് കേരളത്തിലുണ്ടായത്. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിയമപരമായി കഴിയില്ല. ദേശീയ അന്തര്‍ദേശീയ സഹായങ്ങള്‍ ലഭിക്കുന്ന ലെവല്‍ മൂന്ന് (എല്‍ത്രീ ) വിഭാഗത്തിലാണ് കേരളത്തിലെ ദുരന്തമെന്നും ദേശീയദുരന്തം എന്നത് പൊതുസംഭാഷണ പ്രയോഗം മാത്രമാണ് എന്നും കേന്ദ്രം പറയുന്നു.

English summary
kerala flood United Nations promise to help
topbanner

More News from this section

Subscribe by Email