Friday September 21st, 2018 - 7:47:am
topbanner
Breaking News

ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസിന് മനഃസാക്ഷി വോട്ട്; തീരുമാനം നാളെ, ഉറ്റുനോക്കി യുഡിഎഫും എല്‍ഡിഎഫും

Jikku Joseph
ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസിന് മനഃസാക്ഷി വോട്ട്; തീരുമാനം നാളെ, ഉറ്റുനോക്കി യുഡിഎഫും എല്‍ഡിഎഫും

കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടു തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി യോഗം ഞായറാഴ്ച കോട്ടയത്ത് നടക്കും. തല്‍ക്കാലം ഒരു മുന്നണിയേയും പിന്തുണക്കേണ്ടതില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്.

ചെങ്ങന്നൂരില്‍ യു.ഡി.എഫിനോ എല്‍.ഡി.എഫിനോ പ്രകടമായ പിന്തുണ നല്‍കാതെയുള്ള തന്ത്രപരമായ നിലപാടു സ്വീകരിക്കാനാണു സാധ്യത. എന്നാല്‍, രണ്ടു മുന്നണികളിലുമില്ലാതെ നില്‍ക്കുന്നതിലെ രാഷ്ട്രീയ അനിശ്ചിതത്വം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നു വാദിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. ചെങ്ങന്നൂരില്‍ മനസ്സാക്ഷി വോട്ട് പ്രഖ്യാപിക്കാനാണു കൂടുതല്‍ സാധ്യത.

എന്നാല്‍ കേരള കോണ്‍ഗ്രസുമായി സഹകരിച്ചാണ് ചെങ്ങന്നൂരിലെ തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്നതെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സഹകരണം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് ഡി.വിജയകുമാര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന സ്വാധീനമൊന്നും കേരള കോണ്‍ഗ്രസിനില്ല. പക്ഷേ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രാതിനിധ്യമുണ്ട്. ഇവിടെല്ലാം യു.ഡി.എഫിനൊപ്പവുമാണ്. മണ്ഡലത്തിലെ തിരുവന്‍ വണ്ടൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും പിന്തുണയോടെ കേരള കോണ്‍ഗ്രസ് അംഗമാണ് ഇപ്പോള്‍ പ്രസിഡന്റ്.

സി.പി.ഐയുടെ എതിര്‍പ്പു മൂലം ഇടത് മുന്നണി പ്രവേശനം പ്രതിസന്ധിയിലായതോടെ  കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം രൂക്ഷമാണ്. കെ.എം മാണിയെ അനുനയിപ്പിക്കാന്‍ യു.ഡി.എഫും രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ ചെങ്ങന്നൂരില്‍ തത്കാലം ആരേയും പിന്തുണക്കേണ്ടതില്ലെന്ന നിലപാടിനാണ് മുന്‍ തൂക്കം. എന്നാന്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പാണെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഏതെങ്കിലും മുന്നണിക്കു പിന്തുണ പ്രഖ്യാപിക്കുകയും അവര്‍ പരാജയപ്പെടുകയും ചെയ്താല്‍ അതു ഭാവി സാധ്യതകള്‍ക്കു തടസ്സമാകും. മാത്രമല്ല, ഒരു മുന്നണിയുടെ ഭാഗമാകുന്ന നിലയ്ക്കു രണ്ടുകൂട്ടരുമായും ചര്‍ച്ച പുരോഗമിച്ചിട്ടുമില്ല.

English summary
kerala congress to discuss alliance in chengannur byelection
topbanner

More News from this section

Subscribe by Email