Tuesday September 25th, 2018 - 12:43:pm
topbanner

ചരിത്ര പുസ്തകത്താളുകളില്‍ ഇടം നേടി കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മഹാസമ്മേളനം

rajani v
ചരിത്ര പുസ്തകത്താളുകളില്‍ ഇടം നേടി കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മഹാസമ്മേളനം

കോട്ടയം: കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മഹാസമ്മേളനം ചരിത്ര പുസ്തകത്താളുകളില്‍ ഇടം നേടിയതോടെ വെളിവാകുന്നത് പാര്‍ട്ടിയുടെ സംഘാടന മികവ്. യൂണിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെ ഒരേ ചരടില്‍ കോര്‍ത്തതു പോലെ പ്രവര്‍ത്തിച്ചതോടെയാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഇന്നുവരെ കണ്ടിട്ടില്ലാത്ത മഹാസംഭവമായി മഹാസമ്മേളനം മാറിയത്. കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാനം എന്താണെന്നു വിമര്‍ശകര്‍ക്കും, ഒപ്പം നിന്നവര്‍ക്കും ഒരേ പോലെ സൂചന നല്‍കി നെഹ്റു സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ പ്രവര്‍ത്തകരുടെ വികാരം.

രണ്ടു മാസം മുന്‍പാണ് കേരള കോണ്‍ഗ്രസ് എം കരുത്തു തെളിയിക്കുന്ന മഹാസമ്മേളനം കോട്ടയത്ത് നടത്തുമെന്ന് പ്രഖ്യാപിച്ചത്. അന്നു മുതല്‍ തന്നെ കേരള കോണ്‍ഗ്രസിന്റെ മഹാസമ്മേളനത്തെ കേരളം ഉറ്റു നോക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് ചരക്കുന്നില്‍ നടന്ന സമ്മേളനത്തിലാണ് കേരള കോണ്‍ഗ്രസ് യുഡിഎഫ് മുന്നണി വിട്ട് ഒറ്റയ്ക്ക് നില്‍ക്കാന്‍ തീരുമാനിച്ചത്. സമ്മേളനത്തിന്റെ ആദ്യാവസാനം വേണ്ട മാര്‍ഗനിര്‍ദേശങ്ങളുമായി നിറഞ്ഞു നിന്നത് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി തന്നെയായിരുന്നു. സംസ്ഥാന തലം മുതല്‍ പ്രാദേശിക തലം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചതും, മേല്‍നോട്ടം വഹിച്ചതും ജോസ് കെ.മാണി നേരിട്ടായിരുന്നു.

സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ക്കായി കഴിഞ്ഞ രണ്ടാഴ്ചയായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരുന്നു. സ്റ്റേഡിയത്തിലെ ഒരുക്കങ്ങളും, പാര്‍ക്കിംഗ് അറേഞ്ച്മെന്റുകളും, പൊലീസും തുടങ്ങി സമ്മേളനത്തിന്റെ ഓരോ വിവരങ്ങളും പ്രവര്‍ത്തകരിലേയ്ക്കു കൃത്യമായി എത്തിക്കാന്‍ ഈ സംഘാടക സമിതി സജീവമായി രംഗത്തുണ്ടായിരുന്നു.

രാത്രിയും പകലുമില്ലാതെ ജോസ് കെ.മാണി എംപിക്കൊപ്പം റോഷി അഗസ്റ്റിന്‍ എംഎല്‍എ, പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, നേതാക്കളായ വിജി എം.തോമസ് ജെന്നിക്സ് ജേക്കബ്, പ്രിന്‍സ് ലൂക്കോസ്, ജോജി കുറത്തിയാടന്‍, ജയകൃഷ്ണന്‍, ഗൗതംനായര്‍ എന്നിവര്‍ എല്ലാ ദിവസവും നേരം പുലരും വരെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും, നേതൃത്വം നല്‍കാനും ഉണ്ടായിരുന്നു.

ഇവര്‍ക്കൊപ്പം ജോസ് കെ.മാണി എംപിയുടെ ഓഫിസും, ഓഫിസ് ജീവനക്കാരും സജീവമായി സമ്മേളനം വിജയിപ്പിക്കാന്‍ രംഗത്തിറങ്ങി. നഗരത്തിലെ ഒരു തട്ടുകട തന്നെ പാര്‍ട്ടി ഓഫിസില്‍ ഭക്ഷണത്തിനായി വാടകയ്ക്ക് എത്തിച്ചിരുന്നു. ജോസ് കെ.മാണി അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും ഒന്നിച്ച് പാര്‍ട്ടി ഓഫിസില്‍ ഇരുന്ന് ഇതേ ഭക്ഷണം തന്നെയാണ് പങ്കു വച്ച് കഴിച്ചത്.

ഈ സംഘാടന മികവിന്റെ പ്രതിഫലം തന്നെയാണ് സംസ്ഥാന കണ്ടിട്ടില്ലാത്ത ഏറ്റവും മാതൃകാപരമായ സമ്മേളനമായി മഹാസമ്മേളനത്തെ മാറ്റിയത്. മഹാസമ്മേളനത്തിനായി ഒരു ലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ നഗരത്തില്‍ എത്തിയെങ്കിലുംകാര്യമായ ഗതാഗതക്കുരുക്കില്ലാതെ കടന്നു പോയത് ഈ സംഘാടന മികവിന്റെ ഉത്തമ ഉദാഹരണമായിരുന്നു. സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ പ്രവര്‍ത്തകര്‍ എത്തിയിട്ടും കാര്യമായ പ്രശ്നങ്ങളൊന്നും ഒരിടത്തും ഉണ്ടായതുമില്ല. പേരിനു പോലും ഒരു പരാതിയില്ലാതെ സമ്മേളനം വന്‍വിജയമായി അവസാനിച്ചതില്‍ ഈ സംഘാടക സമിതിക്ക് അഭിമാനിക്കാം.

 

English summary
kerala congress sammelanam history
topbanner

More News from this section

Subscribe by Email