Saturday September 22nd, 2018 - 4:44:pm
topbanner

മുന്നണി മാറ്റം മഹാസമ്മേളനത്തിന്റെ അജണ്ടയിലില്ല: കെ.എം മാണി

rajani v
മുന്നണി മാറ്റം മഹാസമ്മേളനത്തിന്റെ അജണ്ടയിലില്ല: കെ.എം മാണി

 

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ മഹാസമ്മേളനത്തില്‍ ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി. സമ്മേളനത്തിന്റെ പതാക ഉയര്‍ത്തലിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, മുന്നണി പ്രവേശനം എന്നത് സമ്മേളനത്തിന്റെ അജണ്ടയിലില്ല.

യുഡിഎഫ് വിട്ടപ്പോള്‍ പാര്‍ട്ടിയുടെ കഥകഴിഞ്ഞെന്നായിരുന്നു പലരും പ്രചരിപ്പിച്ചത്. എന്നാല്‍, ഒറ്റയ്ക്ക് നിന്ന് കരുത്തു തെളിയിച്ച പാര്‍ട്ടിയുടെ ശക്തി കണ്ട് പലരും ഇപ്പോള്‍ പിന്നാലെ നടക്കുകയാണ്. തുറന്ന മനസോടെയാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ നില്‍ക്കുന്നത്. അനുയോജ്യമായ സമയത്ത്, അനുയോജ്യമായ തീരുമാനം എടുക്കാന്‍ പാര്‍ട്ടിക്ക് അറിയാതെ.

ഏത് മുന്നണിയില്‍ പ്രവേശിക്കണമെന്ന് ആ സമയത്ത് തീരുമാനിക്കും. പാര്‍ട്ടിയുടെ അജണ്ടയുമായി യോജിക്കുന്ന മുന്നണി വന്നാല്‍ അപ്പോള്‍ ആലോചിക്കും. ലോകാവസാനം വരെയും ഒറ്റയ്ക്ക് നില്‍ക്കാനുള്ള ശക്തിയുള്ള പാര്‍ട്ടിയാണിത്. പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടന്നത് മാദ്ധ്യ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്, വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി, സി.എഫ്.തോമസ് എം.എല്‍.എ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Read more topics: kerala congress, munnani, mattam
English summary
kerala congress munnani mattam
topbanner

More News from this section

Subscribe by Email