Thursday November 15th, 2018 - 12:29:pm
topbanner

കേരള കോണ്‍ഗ്രസിന്റെ സമ്മേളനത്തിനു നാളെ തുടക്കമാകും

rajani v
കേരള കോണ്‍ഗ്രസിന്റെ സമ്മേളനത്തിനു നാളെ തുടക്കമാകും

കോട്ടയം: കേരള കോണ്‍ഗ്രസ് (എം)ന്റെ സമ്മേളനത്തിന് നാളെ കോട്ടയത്ത് തുടക്കമാകും. നാളെ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചിനു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി പതാക ഉയര്‍ത്തുന്നതോടെയാണ് കേരള കോണ്‍ഗ്രസിന്റെ സമ്മേളനത്തിനു തുടക്കമാകുക.

സമ്മേളനത്തിനു മുന്നോടിയായി ജില്ലയില്‍ വിപുലമായ സജീകരണങ്ങളാണ് പാര്‍ട്ടി ഒരുക്കിയിരിക്കുന്നത്. 14 മുതല്‍ 16 വരെയാണ് സമ്മേളനം നടക്കുക. 15 നു ലക്ഷം പേരുടെ പ്രകടനവും, 16 നു രാവിലെ പത്തിനു ഹോട്ടല്‍ ഐഡ ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനവും നടക്കും.

അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനത്തിനാണ് പാര്‍ട്ടി ഇപ്പോള്‍ ഒരുങ്ങുന്നത്. സമ്മേളനത്തിനു മുന്നോടിയായി ഇന്ന് നഗരത്തില്‍ വിളംബരജാഥകള്‍ നടക്കും. കെടിയുസി എമ്മിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് അഞ്ചിനു ഓട്ടോറിക്ഷാ തൊഴിലാളികളുടെ നേതൃത്വത്തില്‍ നഗരത്തില്‍ വിളംബര വാഹനജാഥ നടത്തും.

ജാഥയ്ക്കു കെടിയുസി എം സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, പൗലോസ് കടമ്പംകുഴിയില്‍, പ്രിന്‍സ് ലൂക്കോസ് എന്നിവര്‍ നേതൃത്വം നല്‍കും. കെ.ടിയുസി എമ്മിന്റെ ഭാഗമായ നൂറിലേരെ ഓട്ടോ ഡ്രൈവര്‍മാര്‍ നഗരംചുറ്റിയുള്ള വിളംബരജാഥയില്‍ പങ്കെടുക്കും.

മഹാസമ്മേളനത്തിന്റെ ബോര്‍ഡുകളും, കേരള കോണ്‍ഗ്രസിന്റെ കൊടിതോരണണങ്ങളുമായി അണിയിച്ചൊരുക്കിയാണ് ഓരോ വാഹനവും പ്രചാരണ ജാഥയില്‍ അണിനിരക്കുക.വാദ്യമേളങ്ങള്‍ പ്രചാരണജാഥയ്ക്കു കൊഴുപ്പേകും. യൂത്ത് ഫ്രണ്ട് ജില്ലാ കമ്മറ്റിയുടെ ഇരുചക്രവാഹന വിളംബരറാലി 14 ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.

ഒന്‍പത് നിയോജക മണ്ഡലങ്ങളിലും ചുറ്റി വിളംബര റാലി വൈകിട്ട് അഞ്ചു മണിയോടെ നഗരത്തിലെത്തും. തുടര്‍ന്നു ജോസ് കെ.മാണി എം.പി ഫ്ളാഗ് ഓഫ് ചെയ്യുന്ന ജാഥ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. തുടര്‍ന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി പതാക ഉയര്‍ത്തും.

15 നു ലക്ഷം പേരുടെ പ്രകടനം നടക്കും. കഞ്ഞിക്കുഴി, എസ്.എച്ച് മൗണ്ട്, കോടിമത എന്നിവിടങ്ങളില്‍ നിന്നു ചെറു പ്രകടനമായി നാഗമ്പടത്ത് പ്രവര്‍ത്തകര്‍ എത്തും. തുടര്‍ന്നു ചേരുന്ന സമ്മേളനത്തില്‍ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് അധ്യക്ഷത വഹിക്കും.

ചെയര്‍മാന്‍ കെ.എം മാണി സമ്മേളനം ഉദ്ഘാടനം ചെയ്യും. 16 നു രാവിലെ പത്തിനു ഐഡാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍ നിന്നു തെരഞ്ഞെടുത്ത നേതാക്കള്‍ പങ്കെടുക്കും. ഈ സമ്മേളനത്തിലാണ് രാഷ്ട്രീയ തീരുമാനങ്ങള്‍ ഉണ്ടാകുക. സമ്മേളനത്തിന്റെ വിജയത്തിനായി വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ചിട്ടപ്പെടുത്തിയ പാട്ടുകളും തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഗാനമേളയും നടക്കും.

 

 

Read more topics: kerala congress, meeting, tomarrow
English summary
kerala congress meeting tomarrow
topbanner

More News from this section

Subscribe by Email