Wednesday December 19th, 2018 - 4:59:am
topbanner

സോളാര്‍ കേസ്; സംസ്ഥാന നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

NewsDesk
സോളാര്‍ കേസ്; സംസ്ഥാന നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിസന്ധിയിലായതോടെയാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍. സോളാര്‍ കേസില്‍ നേതാക്കള്‍ പരസ്യപ്രതികരണം നടത്തുന്നതും ഹൈക്കമാന്‍ഡ് വിലക്കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവരെയാണ് ചര്‍ച്ചകള്‍ക്കായി രാഹുല്‍ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്.

ഡല്‍ഹിയിലുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ചയാണ് കേരള നേതാക്കളുമായി രാഹുലിന്റെ ചര്‍ച്ച.

വിവാദം വന്നതിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. കേരള നേതാക്കളുമായി ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയും പങ്കെടുക്കും.

English summary
solar case; Kerala Congress leaders summoned to meet party high command
topbanner

More News from this section

Subscribe by Email