Sunday November 18th, 2018 - 10:26:pm
topbanner

അങ്കമാലിയില്‍ സീറ്റില്ല; എല്‍ഡിഎഫിലേക്ക് ചാടാനൊരുങ്ങി ജോണി നെല്ലൂര്‍

NewsDesk
അങ്കമാലിയില്‍ സീറ്റില്ല; എല്‍ഡിഎഫിലേക്ക് ചാടാനൊരുങ്ങി ജോണി നെല്ലൂര്‍

കൊച്ചി: അങ്കമാലി സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തതോടെ കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഇടതുപക്ഷത്തേക്ക് ചാടാന്‍ ഒരുങ്ങുന്നു.

കോതമംഗലം സീറ്റു ലഭിക്കുമെന്ന് ഉറപ്പായാല്‍ യുഡിഎഫ് വിടാനാണ് ജോണി നെല്ലൂരിന്റെ തീരുമാനം. യുഡിഎഫിലെ ചേരിപ്പോര് നിരീക്ഷിച്ച് കോതമംഗലം സീറ്റ് ഇടതുമുന്നണി ഒഴിച്ചിട്ടിരിക്കുകയാണ്.

ഇടത് മുന്നണിയോട് അയിത്തമില്ല. താന്‍ നിയമസഭയിലേക്ക് ആദ്യം മത്സരിച്ചത് ഇടത് സ്ഥാനാര്‍ഥിയായാണ്. സീറ്റ് നിഷേധിച്ച് തന്റെ രാഷ്ട്രീയജീവിതം അവസാനിപ്പിക്കാനാകില്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.

അതേസമയം, മന്ത്രി അനൂപ് ജേക്കബ് യുഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കും. പിറവം സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കു നില്‍ക്കേണ്ടെന്നാണ് അനൂപിന്റെ തീരുമാനം.

ഭാവിപരിപാടികള്‍ തീരുമാനിക്കാനായി ജേക്കബ് ഗ്രൂപ്പിന്റെ അടിയന്തിര നേതൃയോഗം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് ചേരും. നേതൃയോഗത്തിന് ശേഷം ഭാവി നിലപാട് ജോണി നെല്ലൂര്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

മണിയുടെ മരണം; സിനിമാ സീരിയല്‍ നടിയെ ചോദ്യം ചെയ്‌തേക്കും

ക്രൂശിക്കരുത്; ഫ്ളാഷ് മോബിനിടെ പെണ്‍കുട്ടിയെ തല്ലിയ സ്ത്രീ ആരാണെന്ന് അറിയുമോ?

മണിയുടെ ജീവിതത്തില്‍ താളപ്പിഴകളുണ്ടായിരുന്നതായി സൂചിപ്പിച്ച് ഡിജിപി സെന്‍ കുമാര്‍

Read more topics: kerala congress, johny nelloor, ldf
English summary
kerala congress leader johny nelloor will join ldf
topbanner

More News from this section

Subscribe by Email