Wednesday September 26th, 2018 - 4:58:pm
topbanner

എല്‍ ഡി എഫില്‍ നിന്നും എംഎല്‍എമാരെ ചാക്കിടാന്‍ ശ്രമിച്ച ജോണി നെല്ലൂര്‍ ഇപ്പോള്‍ പുറത്ത്

NewsDesk
എല്‍ ഡി എഫില്‍ നിന്നും എംഎല്‍എമാരെ ചാക്കിടാന്‍ ശ്രമിച്ച ജോണി നെല്ലൂര്‍ ഇപ്പോള്‍ പുറത്ത്

കൊച്ചി: യുഡിഎഫിന്റെ ആള്‍ബലം വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫില്‍ നിന്നും എംഎല്‍എമാരെ ചാക്കിടാന്‍ ശ്രമിച്ച കേരളകോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂരിന് ഒടുവില്‍ യുഡിഎഫില്‍ സീറ്റില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു ലഭിക്കാത്തതിനെ തുടര്‍ന്ന് കേരളകോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനവും, യുഡിഎഫിന്റെ ഉന്നതാധികാര സമിതി അംഗത്വവും ജോണി നെല്ലൂര്‍ രാജിവെച്ചു.

നിയമസഭയിലേക്ക് മത്സരിക്കുമെന്നും ആരുടെ പിന്തുണയും സ്വീകരിക്കുമെന്നും അദ്ദേഹം ഇടതുമുന്നണിയെ ലക്ഷ്യമാക്കി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇടതുമുന്നണി ഇക്കാര്യം പരിഗണനയിലെടുത്തിട്ടില്ല.

കേരളകോണ്‍ഗ്രസ് ജേക്കബിന് യുഡിഎഫില്‍ നിന്നും ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. അങ്കമാലി സീറ്റുകൂടി ലഭിക്കണമെന്ന് ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടെങ്കിലും യുഡിഎഫ് വഴങ്ങിയില്ല. ഇതോടെയാണ് യുഡിഎഫ് വിടാന്‍ ജോണി നെല്ലൂര്‍ തയ്യാറായത്.
.
നേരത്തെ ബാര്‍ കോഴയില്‍ കെ എം മാണി മുള്‍മുനയില്‍ നില്‍ക്കുമ്പോഴാണ് ജോണി നെല്ലൂര്‍ ഇടതുമുന്നണിയില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്താന്‍ രഹസ്യ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.

ആറ് എംഎല്‍എമാര്‍ ഉടന്‍ യുഡിഎഫിലെത്തും. യു.ഡി.എഫാണ് നല്ലതെന്ന് ബോധ്യപ്പെട്ട് എംഎല്‍എമാര്‍ തങ്ങളെ സമീപിച്ചെന്നും ഇവരുമായി ചര്‍ച്ച നടത്തിയെന്നുമായിരുന്നു ജോണി നെല്ലൂര്‍ പറഞ്ഞിരുന്നത്.

ഹോസ്റ്റല്‍ വാര്‍ഡന്‍ ഇരുട്ട് മുറിയില്‍ പെണ്‍കുട്ടികളെ കാഴ്ചവെച്ചു

കേരളത്തിലെ പ്രമുഖ മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയി?

 മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; സരിതയുടെ വിവാദ കത്ത് പുറത്ത്

English summary
Kerala Congress (Jacob) chairman Johny Nelloor quits party, vows to fight UDF
topbanner

More News from this section

Subscribe by Email