Thursday November 15th, 2018 - 3:24:am
topbanner

കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം; തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായകയോഗം

Jikku Joseph
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം; തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായകയോഗം

തിരുവനന്തപുരം: യു.ഡി.എഫ് അടിയന്തര നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേരള കോണ്‍ഗ്രസിന്റെ യു.ഡി.എഫ് പുനപ്രവേശം ഇന്ന് ഔദ്യോഗികമായി നടക്കും. തിരുവനന്തപുരത്തു രാവിലെ പതിനൊന്നിനാണ് കന്റോണ്മെന്റ് ഹൗസിലാണ് യു.ഡി.എഫ് നേതൃയോഗം ചേരുന്നത്.

മുന്നണിയില്‍ ചേരുമെന്ന നിലപാട് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ കേരള കോണ്‍ഗ്രസ് എം പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തേയ്ക്കും. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനിച്ചതോടെ യു.ഡി.എഫിലേക്കുള്ള കേരള കോണ്‍ഗ്രസിന്റെ പുനപ്രവേശത്തില്‍ ഇന്ന് തീരുമാനമാകും. ഔദ്യോഗിക നടപടികളാണ് ഇന്ന് നടക്കുക. രാവിലെ 9.30 ന് എംഎല്‍എ ഹോസ്റ്റലില്‍ കെ.എം മാണിയുടെ ഓഫീസില്‍ ചേരുന്ന കേരള കോണ്‍ഗ്രസ് നേതൃയോഗത്തില്‍ മുന്നണി പ്രവേശത്തില്‍ ഔദ്യോഗിക തീരുമാനമെടുക്കും.

യു.ഡി.എഫിന്റെ അടിയന്തര നേതൃയോഗ രാവിലെ 11.30 ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. കെ.എം മാണിയും പി.ജെ ജോസഫ് ഈ യോഗത്തില്‍ പങ്കെടുക്കുന്നതോടെ കേരള കോണ്‍ഗ്രസിന്റെ യു.ഡി.എഫ് പുനപ്രവേശവും ഔദ്യോഗികമായി പൂര്‍ത്തിയാകും നടക്കും. കേരള കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയെയും കേരള കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിക്കും.

നിലവിലെ സാഹചര്യത്തില്‍ മുന്നണി വിപുലീകരണം അനിവാര്യമാണെന്ന അഭിപ്രായം കോണ്‍ഗ്രസും ലീഗും യോഗത്തില്‍ വിശദീകരിക്കും. മുന്നണിയില്‍ നിന്നു വിട്ടുപോയ കേരള കോണ്‍ഗ്രസ് എമ്മിനെ തിരികെ കൊണ്ടു വരാന്‍ കയ്യിലുണ്ടായിരുന്ന സീറ്റ് അടക്കം വിട്ടു നല്‍കിയതിനെതിരെ പരസ്യമായി രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ മുന്നണി യോഗത്തിലും നിലപാട് ആവര്‍ത്തിക്കും. എതിര്‍ സ്വരം ഉയര്‍ത്തിയുള്ള പരസ്യ പ്രതികരണങ്ങള്‍ നിയന്ത്രിക്കാന്‍ പാര്‍ട്ടികള്‍ ഇടപെടണമെന്ന നിര്‍ദേശവും യോഗം നല്‍കും.

English summary
kerala congress and udf to meet at thiruvanthapuram on rajyasabha seat
topbanner

More News from this section

Subscribe by Email