Thursday October 18th, 2018 - 6:23:am
topbanner
Breaking News

മുഖ്യമന്ത്രി ചികിത്സ പൂര്‍ത്തിയാക്കി; കേരളത്തിനായി അമേരിക്കന്‍ മലയാളികളോട് 150 കോടിയുടെ സഹായം അഭ്യര്‍ഥിച്ചു

NewsDesk
മുഖ്യമന്ത്രി ചികിത്സ പൂര്‍ത്തിയാക്കി; കേരളത്തിനായി അമേരിക്കന്‍ മലയാളികളോട് 150 കോടിയുടെ സഹായം അഭ്യര്‍ഥിച്ചു

ന്യുയോര്‍ക്ക്: അമേരിക്കയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സ പൂര്‍ത്തിയാക്കി. അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യവെ നവകേരള നിര്‍മാണത്തിനായി മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളുടെ സഹായം തേടി.

മേയോ ക്ലിനിക്കിലെ ചികിത്സയ്ക്കു ശേഷം അമേരിക്കയില്‍ പങ്കെടുത്ത ആദ്യ പൊതുപരിപാടിയില്‍ വച്ചായിരുന്നു മുഖ്യമന്ത്രി  ഇക്കാര്യം പറഞ്ഞത്. അമേരിക്കയില്‍നിന്ന് 150 കോടി രൂപയാണു പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബര്‍ 18 മുതല്‍ അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന ധനമന്ത്രിയെ സഹായം ഏല്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്ളോബല്‍ സാലറി ചാലഞ്ചില്‍ പങ്കാളിയാകാനും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

കേരളത്തിന്റെ പുനര്‍നിര്‍മാണം വലിയ വെല്ലുവിളിയാണെന്നും നവകേരള നിര്‍മാണത്തിന് ക്രൗഡ് ഫണ്ടിങ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാനദണ്ഡപ്രകാരമുള്ള തുക പുനര്‍നിര്‍മാണത്തിന് മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുനരധിവാസം മാത്രമല്ല പുനര്‍നിര്‍മാണം. കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥ സംജാതമാകണം. അമേരിക്കയില്‍ വ്യവസായ പദ്ധതികള്‍ വിജയകരമായി നടത്തുന്ന മലയാളികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയാറാകണം. പുനര്‍നിര്‍മാണത്തില്‍ ഏതെങ്കിലും പദ്ധതികള്‍ ഏറ്റെടുക്കാന്‍ തയാറായാല്‍ സന്നദ്ധരുടെ സമ്മേളനം വിളിച്ചു ചേര്‍ത്ത് അതിനുള്ള അവസരം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more topics: Kerala, CM, Pinarayi Vijayan, US
English summary
Kerala CM Pinarayi Vijayan seeks help from US Malayali
topbanner

More News from this section

Subscribe by Email