topbanner
Tuesday January 23rd, 2018 - 9:39:am
topbanner

കേരള ബാങ്ക് ഈ വര്‍ഷം തുടങ്ങുമെന്ന് സര്‍ക്കാര്‍

suji
കേരള ബാങ്ക് ഈ വര്‍ഷം തുടങ്ങുമെന്ന് സര്‍ക്കാര്‍

കേരള ബാങ്ക് ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് ലോക കേരള സഭയില്‍ സര്‍ക്കാരിന്റെ ഉറപ്പ്. രണ്ടാം ഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ ശാഖകള്‍ തുറക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഒന്നര ലക്ഷം കോടിയുടെ പ്രവാസി നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സഹകരണ നിക്ഷേപങ്ങളില്‍ 60 ശതമാനവും കേരളത്തിലാണ്. എന്നാല്‍ കേരളത്തിലെ സഹകരണ മേഖലകളില്‍ പ്രവാസി നിക്ഷേപമില്ല.

ഷെഡ്യൂള്‍ഡ് ബാങ്കിനുള്ള ലൈസന്‍സ് ഇപ്പോള്‍ തന്നെ കൈവശമുള്ളതിനാല്‍ മറ്റ് ബുദ്ധിമുട്ടുണ്ടാവില്ല. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ശാഖകളുടെ കാര്യത്തില്‍ എസ്ബിഐ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ ബാങ്കായി കേരള ബാങ്ക് മാറും.

ഉത്തര മലബാറിലെ ഏഴ് നദികളെ കേന്ദ്രീകരിച്ച് റിവര്‍ ടൂറിസം പദ്ധതിയ്ക്ക് പ്രവാസികളില്‍ നിന്ന് നിക്ഷേപവും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Read more topics: kerala bank , year, kadakompilly
English summary
kerala bank will start in this year
topbanner topbanner

More News from this section

Subscribe by Email