Wednesday November 14th, 2018 - 9:16:pm
topbanner

ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Jikku Joseph
ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ധനമന്ത്രി തോമസ് ഐസക്ക് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബജറ്റ് ചോര്‍ന്നതിലൂടെ അസാധാരണമായ ഒരു സാഹചര്യമാണ് സഭയില്‍ ഉണ്ടായിരിക്കുന്നതെന്നും അതിനാല്‍ ചോദ്യോത്തരവേള റദ്ദാക്കി വിഷയം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതിപക്ഷനേതാവിന്റെ ആവശ്യം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ തള്ളി. ചോദ്യോത്തര വേള റദ്ദാക്കാനാകില്ലെന്നും, ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാമെന്നും സ്പീക്കര്‍ റൂളിംഗ് നടത്തി. തുടര്‍ന്ന് പ്രതിപക്ഷം ചോദ്യേത്തര വേളയില്‍ സഹകരിക്കുകയാണ് ചെയ്തത്.

English summary
kerala assembly budget leak
topbanner

More News from this section

Subscribe by Email