Saturday March 23rd, 2019 - 6:11:am
topbanner
topbanner

കീഴാറ്റൂർ വയല്‍ ബുധനാഴ്ച്ച ദേശീയപാതാ അതോറിറ്റി അളന്നെടുക്കും

Mithun muyyam
കീഴാറ്റൂർ വയല്‍ ബുധനാഴ്ച്ച ദേശീയപാതാ അതോറിറ്റി അളന്നെടുക്കും

കണ്ണൂർ: തളിപ്പറമ്പ് കീഴാറ്റൂരിൽ പ്രശ്നം കെട്ടടങ്ങുന്നില്ല. സിപിഎമ്മും വയല്‍ക്കി ളികളും ആരോപണ പ്രത്യാരോപണങ്ങളുമായി ഉറച്ചു നിൽക്കുകയാണ്. അതിനിടെ 14നു രാവിലെ ദേശീയപാതാ അതോറിറ്റി അധികൃതര്‍ കീഴാറ്റൂര്‍ വയല്‍ അളന്നെടുക്കും. ഇതിനാവശ്യമായ സുരക്ഷാ സംവിധാനം നല്‍കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന് കത്ത് നല്‍കി.

എന്ത് വിലകൊടുത്തും അളവ് നടത്തുമെന്ന് വയല്‍കിളികള്‍ പ്രഖ്യാപിക്കുകയും ഭൂവുടമകളുടെ സമ്മതപത്രം കിട്ടിക്കഴിഞ്ഞതിനാല്‍ സ്ഥലം ഏറ്റെടുക്കുന്നതിന് തടസമില്ലെന്ന് സിപിഎമ്മും പ്രഖ്യാപിച്ചിരിക്കെ എന്തും സംഭവിക്കാമെന്ന ഭീതിയുടെ മുള്‍മുനയിലാണ് കീഴാറ്റൂര്‍ ഗ്രാമം. പുറത്തുനിന്ന് കീഴാറ്റൂരിലെത്തുന്നവരെ വഴിയില്‍ തടയാന്‍ പോലീസിന് ഉന്നചതല നിര്‍ദ്ദേശം ലഭിച്ചതായും സൂചനയുണ്ട്. അതിനിടെ വയല്‍ക്കിളികളുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി സിപിഎം നേതൃത്വം പത്രസമ്മേളനം വിളിച്ചത് വയല്‍കിളി പ്രവര്‍ത്തകര്‍ക്ക് വീണ്ടും തിരിച്ചടിയായി. സമ്മതപത്രം നല്‍കിയ മുഴുവന്‍ ഭൂവുടമകളേയും നേതൃത്വം മാധ്യമപ്രവര്‍ത്തകര്‍ത്തകര്‍ക്ക് മുന്നില്‍ ഹാജരാക്കി. കീഴാറ്റൂര്‍ ഇഎംഎസ് സ്മാരക വായനശാലയില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ ഭൂവുടമകളുടെ പേര് പ്രത്യേകം വിളിച്ച് സംശയം ദൂരീകരിക്കുകയായിരുന്നു. പാര്‍ട്ടിഗ്രാമത്തിലേക്ക് നുഴഞ്ഞുകയറാന്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വം നടത്തിയ ഹീനമായ പ്രവൃത്തികള്‍ വെളിവാക്കപ്പെട്ടതായും ബൈപ്പാസ് റോഡ് വികസനവുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന കുപ്രചാരണങ്ങളുടെ മുനയൊടിഞ്ഞതായും സിപിഎം നേതൃത്വം അറിയിച്ചു.keezhattor

കീഴാറ്റൂര്‍ വികസന വിരുദ്ധരുടെ നാടല്ല. കീഴാറ്റൂര്‍ ബൈപ്പാസിനായി സ്ഥലം വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കിയവര്‍ ഡമ്മികളല്ല. അവരെല്ലാം വയല്‍ സ്വന്തമായുള്ളവരാണ്. കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ആശങ്കയുണ്ടായിരുന്നവര്‍ക്കെല്ലാം കാര്യങ്ങള്‍ ബോധ്യപ്പെട്ടുവെന്നും സംശയം ദൂരീകരിക്കാന്‍ സര്‍ക്കാരും പാര്‍ട്ടിനേതൃത്വവും തയ്യാറായതോടെ ബൈപ്പാസിനാവശ്യമായ വയല്‍പ്രദേശം ഉള്‍ക്കൊള്ളുന്നിടത്തെ 60 സ്ഥലമുടമകളില്‍ 56 പേരും എംഎല്‍എക്ക് സമ്മതപത്രം നല്‍കിയിട്ടുണ്ട്. വിരലിലെണ്ണാവുന്ന വയല്‍കിളികള്‍ മാത്രമേ ഇനി സമ്മതപത്രം നല്‍കാനുള്ളൂ. ഈ ഒരു സാഹചര്യത്തില്‍ എന്തിനാണ് കള്ളപ്രചാരണങ്ങള്‍ നടത്തുന്നതെന്ന് വയല്‍ക്കിളികള്‍ വ്യക്തമാക്കണം. ദുഷ്ടലാക്കോടെ നാട്ടിലെ സമാധാനം തകര്‍ക്കാനാണ് ബി.ജെ.പിയും ആര്‍എസ്എസും ശ്രമിക്കുന്നത്. വയല്‍ക്കിളികള്‍ സി.പി.എമ്മിനെതിരെ വ്യാജപ്പരാതികള്‍ നല്‍കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. സ്ഥലം വിട്ടു നല്‍കിയവരില്‍ എല്ലാവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി.മുകുന്ദന്‍, ലോക്കല്‍ സെക്രട്ടറി പുല്ലായ്‌ക്കൊടി ചന്ദ്രന്‍, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ.മുരളീധരന്‍, ടി.ബാലകൃഷ്ണന്‍, കെ.ബിജുമോന്‍ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

 

Read more topics: taliparamba, keezhattor, plot,
English summary
keezhattor plot Highway Authority taken up on Wednesday
topbanner

More News from this section

Subscribe by Email