Monday October 22nd, 2018 - 8:13:pm
topbanner
Breaking News

കീഴാറ്റൂരിൽ വീണ്ടും വയൽക്കിളി പ്രവർത്തകന്റെ വീടാക്രമിച്ചു; അക്രമികളുടെ ദൃശ്യം നൽകിയതിന് ഭീഷണിയും

NewsDesk
കീഴാറ്റൂരിൽ വീണ്ടും വയൽക്കിളി പ്രവർത്തകന്റെ വീടാക്രമിച്ചു; അക്രമികളുടെ ദൃശ്യം നൽകിയതിന് ഭീഷണിയും

കണ്ണൂർ:കീഴാറ്റൂരിൽ വയൽക്കിളി പ്രവർത്തകന്റെ വീടിനു നേരെ വീണ്ടും അക്രമം. സുരേഷ് കീഴാറ്റൂരിന്റെ വീടു അക്രമത്തിനിരയായതിനു പിന്നാലെ യാണ് മറ്റൊരു വയൽക്കിളി അനുഭാവിയുടെ വീടും തകർക്കപ്പെട്ടത്. വയല്‍ക്കിളി പ്രവര്‍ത്തകന്‍ വിജേഷിന്റെ കീഴാറ്റൂര്‍ വയലിന് സമീപത്തെ ഭാര്യവീട്ടിന് നേരെയാണ് അജ്ഞാതസംഘം ആക്രമണം നടത്തിയത്. ഇന്ന് രാത്രി എട്ടോടെയാണ്സംഭവം. സുരേഷിന്റെ വീടിനു നേരെ അക്രമം നടത്തിയവര്‍ സഞ്ചരിച്ച ബൈക്കുകളുടെ സിസിടിവി ദൃശ്യം പോലീസിന് കൈമാറിയതു വിജേഷായിരുന്നു.

വീട്ടിലെത്തിയ സംഘം ഒരു ജനല്‍ചില്ല് അടിച്ചുതകര്‍ത്തു സിറ്റൗട്ടില്‍ ഒരു ഭീഷണിക്കത്ത് വെച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. സൂക്ഷിച്ചോ വിജേഷേ സിസിടിവി നീ എന്തിന് കാണിച്ചുകൊടുത്തുവെന്നാണ് കത്തില്‍ ചോദിക്കുന്നത്.

വിവരമറിഞ്ഞ് വയല്‍ക്കിളി പ്രവര്‍ത്തകര്‍ പോലീസില്‍ വിവരമറിയിച്ചത് പ്രകാരം ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭീഷണിക്കത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. വിജേഷിന്റെ ഭാര്യാമാതാവ് ടി.അനിത സിപിഎം കീഴാറ്റൂര്‍ ബ്രാഞ്ച് അംഗമാണ്.

ഇന്ന് പുലര്‍ച്ചെ വയല്‍ക്കി ളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേര്‍ക്ക് രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗസംഘം കല്ലേറ് നടത്തിയിരുന്നു. ഇവര്‍ വരുന്നതും പോകുന്നതുമായ ദൃശ്യങ്ങള്‍ പ്ലാത്തോട്ടം റോഡിലെ വിജേഷിന്റെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു.

ഈ ദൃശ്യം പോലീസിന് കൈമാറിയത് പരിശോധിച്ചുവരികയാണ്. അക്രമിസംഘം ഏഴാംമൈല്‍ പെട്രോള്‍പമ്പ് വരെയെത്തുന്ന ദൃശ്യം കൂടി പോലീസിന് ലഭിച്ചതായി ഡിവൈഎസ്പി പറഞ്ഞു. കീഴാറ്റൂരിന് പുറത്തുള്ള സംഘം തന്നെയാണ് അക്രമം നടത്തിയയെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നലെ രാത്രി ഏഴോടെ വയല്‍ക്കിളി സംഘം സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയിരുന്നു.

പ്രകടനം കഴിഞ്ഞ ഉടനെയാണ് വീടിന് നേര്‍ക്ക് അക്രമം നടന്നത്. അക്രമം നടന്നതറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം-വയല്‍കിളി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത് പോലീസ് ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ തുടരുന്ന പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read more topics: taliparamba, keezhattur, vayalkili,
English summary
keezhattoor vayalkkili worker house attack
topbanner

More News from this section

Subscribe by Email