Wednesday September 19th, 2018 - 4:40:pm
topbanner
Breaking News

കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ ലോങ് മാര്‍ച്ച് ഉണ്ടയില്ലാത്ത വെടി....?

SNEHA
കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ ലോങ് മാര്‍ച്ച് ഉണ്ടയില്ലാത്ത വെടി....?

തളിപ്പറമ്പ്: കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ ലോങ് മാര്‍ച്ച് ഉണ്ടയില്ലാത്ത വെടിയാണെന്ന സംശയം ബലപ്പെടുന്നു. കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതിയാണ് കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ സര്‍ക്കാറിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് പ്രഖ്യാപിച്ചത്.

സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടുളള പ്രഖ്യാപനത്തിനു ശേഷം കണ്ടത് ഇതു തടയാനുളള സി.പി.എമ്മിന്റ തത്രപ്പാടുകളാണ്. കീഴാറ്റൂരിലെത്തിയ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വയല്‍ക്കിളി സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പുറത്താക്കിയ മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.

വയല്‍ക്കിളി സമരത്തില്‍ നിന്നും ലോങ് മാര്‍ച്ചില്‍ നിന്നും പിന്മാറണമെന്നാണ് സിപിഎം പ്രധാനമായും ആവശ്യപ്പെട്ടത്. ലോങ് മാര്‍ച്ച് നടന്നാല്‍ പാര്‍ട്ടിയുടെ അടിത്തറ ഇളകി പാര്‍ട്ടി തകരുമെന്നും, സമരത്തെ മുന്നോട്ടു കൊണ്ടു പോകുന്നത് നക്സലുകളാണെന്നും അവരുടെ ലക്ഷ്യം തിരിച്ചറിയണമെന്നും ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.

പുറത്താക്കിയ മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനായാല്‍ വയല്‍ക്കിളികളെ ഒറ്റപ്പെടുത്താനാകുമെന്നും സമരത്തിനെതിരായി കീഴാറ്റൂരില്‍ നിന്നു തന്നെ പ്രതിരോധം തീര്‍ക്കാമെന്നും അത് കേരളം മുഴുവന്‍ വളര്‍ത്തി സമരം പൊളിക്കാമെന്നുമുളള കണക്കു കൂട്ടലോടെ പാര്‍ട്ടി ചരിത്രത്തിലിതുവരെയില്ലാത്ത വിട്ടു വീഴ്ച്ചകള്‍ക്കൊരുങ്ങിയത്.

എന്നാല്‍ സന്ദര്‍ശനത്തിനെത്തിയ വീടുകളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ അതിരൂക്ഷമായ പ്രതികരണം ഈ നീക്കത്തിന് തിരിച്ചടിയായി. ഇതിനു ശേഷമാണ് വയല്‍ക്കിളികളുടെ ലോങ് മാര്‍ച്ച് ഉണ്ടയില്ലാത്ത വെടിയാണെന്ന വിവരങ്ങല്‍ പുറത്തു വരുന്നത്.

ബി.ജെ.പിയോടൊപ്പം വേദി പങ്കിട്ടതിനു ശേഷം വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ റേറ്റിങ്ങില്‍ സംഭവിച്ച ഇടിവ് ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നും സുരേഷ് കീഴാറ്റൂരിനെ മുന്നില്‍ നിര്‍ത്തി ലോങ് മാര്‍ച്ച് നടത്താന്‍ ഐക്യദാര്‍ഢ്യ സമിതിക്കും താല്‍പര്യമില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍.

അതോടെയാണ് എല്ലാവരിലും വയല്‍ക്കിളികളുടെ ലോങ് മാര്‍ച്ച് ഉണ്ടയില്ലാത്ത വെടിയാണെന്ന സംശയം ബലപ്പെടുന്നത്. കീഴാറ്റൂരിലെത്തിയ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനോട് അതിരൂക്ഷമായ പ്രതികരിച്ചവര്‍ പോലും മാനസാന്തരപ്പെട്ട് പാര്‍ട്ടിയോടൊപ്പം നില്‍ക്കാനുളള തയ്യാറെടുപ്പിലാണെന്നും സംസാരമുണ്ട്.

പി. ജയരാജന്‍ വയല്‍ക്കിളി സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പുറത്താക്കിയ മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ചത് തെറ്റായിപ്പോയി എന്നു പറയുന്ന സാധാരണ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം കൊള്ളുന്ന ഒരു കാര്യം വയല്‍ക്കിളികല്‍ തന്നെയാണ് പുറത്തു വിട്ടത്.

കീഴാറ്റൂര്‍ വഴി തന്നെ ബൈപ്പാസ് വരുമെന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് വീടുകളിലെത്തി അനുനയത്തിന്റെ ഭാഷയില്‍ ജയരാജന്‍ സംസാരിച്ചത്. ഇത് വയല്‍ക്കിളികളെ പിന്തുണക്കുന്നവരുടെ ആത്മ വിശ്വാസം തകര്‍ത്തിട്ടുണ്ട്. അടുത്ത കാലത്തായി ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ചു നീങ്ങുന്ന വയല്‍ക്കിളികളും ഐക്യദാര്‍ഢ്യ സമിതിയും നല്‍കുന്ന സൂചനകള്‍ ലോങ് മാര്‍ച്ച് ഉണ്ടയില്ലാത്ത വെടിയാണെന്നു തന്നെയാണ്. ഒപ്പം വയല്‍ക്കിളി സമരത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്നും.

Read more topics: taliparamba, keezhattur, vayalkili,
English summary
keezhattoor vayalkili long march
topbanner

More News from this section

Subscribe by Email