Sunday September 23rd, 2018 - 3:04:am
topbanner

സമര സമിതിയുടെ മാര്‍ച്ചോടെ കീഴാറ്റൂരില്‍ ഇന്ന് വയല്‍ക്കിളികളുടെ രണ്ടാംഘട്ട സമരം ആരംഭിക്കും

NewsDesk
സമര സമിതിയുടെ മാര്‍ച്ചോടെ കീഴാറ്റൂരില്‍ ഇന്ന് വയല്‍ക്കിളികളുടെ രണ്ടാംഘട്ട സമരം ആരംഭിക്കും

തളിപ്പറമ്പ്: കീഴാറ്റൂര്‍ വഴിയുള്ള ബൈപ്പാസ് അലൈന്‍മെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാംഘട്ട സമരം ഇന്ന് ആരംഭിക്കും.

കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സ്ഥലത്തെത്തുന്നുണ്ട്. മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത്.

ദയാബായ്, സുരേഷ് ഗോപി എംപി, പി.സി.ജോര്‍ജ് എംഎല്‍എ, പ്രൊഫ. സാറാ ജോസഫ് തുടങ്ങിയവര്‍ ഇന്നത്തെ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു. മാര്‍ച്ചിനു വെള്ളിയാഴ്ച രാത്രി വൈകിയാണു പൊലീസ് അനുമതി നല്‍കിയത്.

വയല്‍ക്കിളികളുടെ സമരത്തിനെതിരേ നാടിനു കാവല്‍ എന്ന പ്രമേയത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച പ്രകടനം സംഘടിപ്പിച്ചിരുന്നു.

English summary
keezhattoor vayal kili protest in taliparamba
topbanner

More News from this section

Subscribe by Email