Tuesday February 19th, 2019 - 10:48:pm
topbanner

കീഴാറ്റൂര്‍ സമരം: നെല്‍കൃഷിക്കെതിരെയും പരിസ്ഥിതി സമരങ്ങള്‍ക്കെതിരെയും വിചിത്ര വാദവുമായി സംഘടന

rajani v
കീഴാറ്റൂര്‍ സമരം: നെല്‍കൃഷിക്കെതിരെയും പരിസ്ഥിതി സമരങ്ങള്‍ക്കെതിരെയും വിചിത്ര വാദവുമായി സംഘടന

കണ്ണൂര്‍: നെല്‍കൃഷിക്കെതിരെയും പരിസ്ഥിതി സമരങ്ങള്‍ക്കെതിരെയും വിചിത്ര വാദവുമായി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ (ഐ.സി.ഇ.പി)സംഘടന.വയലുകളെക്കുറിച്ചും നെല്‍കൃഷിയെക്കുറിച്ചും കീഴാറ്റൂര്‍ സമരക്കാര്‍ പ്രചരിപ്പിക്കുന്നത് പരിസ്ഥിതി വിരുദ്ധമായ കാര്യങ്ങളാണെന്നാണ് സംഘടനയുടെ കണ്ടെത്തല്‍. ഏറ്റവും കൂടുതല്‍ ജലം ആവശ്യമുള്ളത് നെല്‍കൃഷിക്കാണ്. വയലുകളില്‍ ശേഖരിക്കപ്പെടുന്ന ജലം ഭൂമിയിലേക്കു റീചാര്‍ജ് ചെയ്യപ്പെടുന്നില്ലെന്നും ഇവര്‍ പറയുന്നു.

സംസ്ഥാനത്തെ 60 ശതമാനം നെല്‍വയലുകളും ചെങ്കല്ലോ പാറയുടേയോ മുകള്‍ഭാഗത്ത് നിലകൊള്ളുന്നതാണെന്ന് ഐ.സി.ഇ.പി നടത്തിയ പ്രാഥമിക പഠനത്തില്‍ തെളിഞ്ഞു. വിത്ത് വിതച്ച ശേഷം ഞാറ് പറിക്കുന്നതു വരെ 50 മുതല്‍ 60 മില്ലി മീറ്റര്‍ വരെ ജലവും പാടം ഒരുക്കലിന് 200 മുതല്‍ 250 എം.എം വരെ ജലവും ഞാറ് നട്ടശേഷം പാനിക്കല്‍ പുറത്ത് വരുന്നതു വരെ 400 മുതല്‍ 550 എം.എം ജലവും പാനിക്കല്‍ മുതല്‍ പൂത്ത് കഴിഞ്ഞ് കൊയ്ത്തു വരെ 100 മുതല്‍ 150 എം.എം വരെ ജലവും വേണം. ആകെ 1200 മുതല്‍ 1460 എം.എം വരെ ജലം ആവശ്യമുള്ള കൃഷിയാണു നെല്‍കൃഷി.

ഒരുകിലോ അരി ഉല്‍പാദിപ്പിക്കാന്‍ 2000 മുതല്‍ 3000 ലിറ്റര്‍ വരെ ജലം മൂന്നുമുതല്‍ അഞ്ചുമാസം വരെ കെട്ടിനിര്‍ത്തുമ്പോള്‍ ഇവാവോ ട്രാന്‍സ്ഫ്രമേഷന്‍ പ്രകാരം അന്തരീക്ഷത്തിലേക്കു നഷ്ടപ്പെടുന്ന ജലത്തിന്റെ അളവ് വേറെയും വരും.കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യകാരണം ഗ്രീന്‍ഹൗസ് ഗ്യാസിന്റെ ഉല്‍പാദനവും അവ അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്നതുമാണ്.ഗ്രീന്‍ഹൗസ് ഗ്യാസിന്റെ പ്രധാനിയായ മീഥൈന്‍ ഗ്രീന്‍ ഗ്യാസിന്റെ 35 ശതമാനം ഉല്‍പാദിപ്പിക്കുന്നതും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നതും നെല്‍കൃഷിയാണെന്നും ഐ.സി.ഇപി ഭാരവാഹികള്‍ വ്യക്തമാക്കി.

 

 

 

 

Viral News

Read more topics: keezhattoor, strike, icep
English summary
keezhattoor strike icep
topbanner

More News from this section

Subscribe by Email