Friday September 21st, 2018 - 5:31:pm
topbanner
Breaking News

കീഴാറ്റൂരില്‍ മേല്‍പ്പാല സാധ്യത തേടി സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു

NewsDesk
കീഴാറ്റൂരില്‍ മേല്‍പ്പാല സാധ്യത തേടി സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു

തിരുവനന്തപുരം: കീഴാറ്റൂര്‍ ബൈപ്പാസ് സമരത്തില്‍ നിന്നും വയല്‍ക്കിളികള്‍ പിന്തിരിയില്ലെന്ന് ഉറപ്പായതോടെ ബദല്‍ സാധ്യത തേടി സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.

കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരിക്കും ദേശീയപാത അഥോറിറ്റി ചെയര്‍മാനും മന്ത്രി ജി. സുധാകരനാണ് കത്തയച്ചത്. മേല്‍പാലം പണിതാല്‍ വയല്‍ സംരക്ഷിക്കാന്‍ സാധിക്കുമെന്ന് കത്തില്‍ പറയുന്നു.

വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരേയാണ് കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. സമരക്കാരോടുള്ള നിലപാട് സിപിഎം കഴിഞ്ഞദിവസം മയപ്പെടുത്തിയിരുന്നു.

English summary
keezhattoor bypass kerala minister writes to central govt
topbanner

More News from this section

Subscribe by Email