Tuesday May 22nd, 2018 - 1:50:pm
topbanner

കീഴാറ്റൂര്‍ ബൈപാസ് വിഷയത്തിൽ പാര്‍ട്ടിയില്‍ രൂക്ഷമായ ആശയകുഴപ്പം: പ്രചരണങ്ങള്‍ അടിസ്ഥാന രഹിതം: സിപിഐ എം

NewsDesk
കീഴാറ്റൂര്‍ ബൈപാസ്  വിഷയത്തിൽ പാര്‍ട്ടിയില്‍ രൂക്ഷമായ ആശയകുഴപ്പം: പ്രചരണങ്ങള്‍ അടിസ്ഥാന രഹിതം: സിപിഐ എം

തളിപ്പറമ്പ്: കീഴാറ്റൂര്‍ ബൈപാസ് നിര്‍മാണത്തെച്ചൊല്ലി സിപിഐ എമ്മിനെതിരെ നടത്തുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സിപിഐ എം തളിപ്പറമ്പ് ഏരിയകമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. കീഴാറ്റൂര്‍ വിഷയത്തില്‍ കീഴാറ്റൂര്‍, കീഴാറ്റൂര്‍ വടക്ക്, കീഴാറ്റൂര്‍ തെക്ക് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെ ച്ചെന്നും പാര്‍ട്ടിയില്‍ രൂക്ഷമായ ആശയകുഴപ്പം നിലനില്‍ക്കുന്നുവെന്നും കാണിച്ച് ചില മാധ്യമങ്ങള്‍ നിരന്തരമായി വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണ്. ഇതിന് യാതൊരടിസ്ഥാനവുമില്ല.

കീഴാറ്റൂര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് സിപിഐ എം ജില്ലാ - ഏരിയ - ലോക്കല്‍ കമ്മിറ്റികള്‍ ആലോചിച്ചാണ് പ്രവത്തനങ്ങള്‍ നടത്തുന്നത്. കീഴാറ്റൂര്‍വയല്‍ പ്രശ്‌നവുമായി ബ ന്ധപ്പെട്ട് അകന്നുനില്‍ക്കുന്നവരേയും അഭിപ്രായ വ്യത്യാസമു ള്ളവരെയും സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ജില്ലാ സെ ക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനം പാര്‍ടിയുടെ നയമാണ്.

ഏകീകരിച്ച ധാരണയോടെയാണ് പാര്‍ടിയുടെ എല്ലാ ഘടകങ്ങളും പ്രവര്‍ത്തിക്കുന്നത്. കീഴാറ്റൂര്‍ വിഷയത്തിലും പാര്‍ടി ഏക അഭിപ്രായത്തോടെയാണ് ഇടപെടുന്നത്. അതാത് സന്ദര്‍ഭങ്ങളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പാര്‍ടി അണികളേയും നാട്ടുകാരേയും ബോധ്യപ്പെടുത്തി പ്രശ്‌നപരിഹാരത്തിന് പാര്‍ടി തയ്യാറായിട്ടുണ്ട്.

കീഴാറ്റൂര്‍ വിഷയത്തിലും പാര്‍ട്ടിയോടൊപ്പം നില്‍ക്കേണ്ട പാര്‍ടി പ്രവര്‍ത്തകരേയും നാട്ടുകാരേയും ഒന്നിച്ചു നിര്‍ത്തുക എന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചത്. എന്നാല്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തി പാര്‍ടിയേയും അണികളേയും വഴിതെറ്റിക്കാനുള്ള നീക്കം അപലപനീയമാണെന്ന് സിപിഐ എം ഏരിയസെക്രട്ടറി പി മുകുന്ദന്‍ പറഞ്ഞു.

Read more topics: Taliparamba, keezhattoor, cpm,
English summary
keezhattoor bypass cpm branch Secretary resigned fake news

More News from this section

Subscribe by Email