Tuesday November 20th, 2018 - 5:06:pm
topbanner

അറസ്റ്റിന് സാധ്യത; കാവ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും

NewsDesk
അറസ്റ്റിന് സാധ്യത; കാവ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലാകാന്‍ സാധ്യതയുള്ളതിനാല്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്. ദിലീപിന്റെ അഭിഭാഷകനായ രാമന്‍ പിള്ള മുഖേനയാണ് കാവ്യ ഹര്‍ജി സമര്‍പ്പിക്കുക.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പള്‍സര്‍ സുനിയും ഇക്കാര്യം തുറന്ന് സമ്മതിക്കുകയും ചെയ്തു.

എന്നാല്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സുനിയെ അറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്. ഇതിന് വിരുദ്ധമായ തെളിവുകള്‍ പോലീസിന് ലഭിച്ചുവെന്ന് മനസിലാക്കിയാണ് കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക് എത്തുന്നത്.

നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം മുഖ്യപ്രതി സുനില്‍കുമാര്‍ കാവ്യയുടെ കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കാവ്യയുടെ വില്ലയില്‍ സുനില്‍ എത്തിയതിന്റെ രജിസ്റ്റര്‍ രേഖകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് പോലീസ് കണ്ടെത്തി. ഇതിന്റെ എല്ലാം അടിസ്ഥാനത്തില്‍ അറസ്റ്റുണ്ടാവാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിടുക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി താരം ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.

English summary
kavya to seeks anticipatory bail in high court
topbanner

More News from this section

Subscribe by Email