Thursday November 15th, 2018 - 3:39:am
topbanner

തന്റെയും ദിലീപിന്റെയും ചിത്രം നടി മഞ്ജുവിന് നല്‍കി; കാവ്യയുടെ മൊഴി പുറത്ത്

NewsDesk
തന്റെയും ദിലീപിന്റെയും ചിത്രം നടി മഞ്ജുവിന് നല്‍കി; കാവ്യയുടെ മൊഴി പുറത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യാ മാധവന്‍ പോലീസിന് നല്‍കിയ മൊഴി പുറത്ത്. തന്റെയും ദിലീപിന്റെയും ചിത്രം മഞ്ജുവിന് ആക്രമിക്കപ്പെട്ട നടി അയച്ചുകൊടുത്തതായി കാവ്യ പറയുന്നു.

നടി ഉള്ളതും ഇല്ലാത്തതും ഇമാജിന്‍ ചെയ്ത് പറയുന്നയാളാണ്. ദിലീപും മഞ്ജുവുമായുളള പ്രശ്‌നങ്ങള്‍ക്ക് നടിയും കാരണമായി. അമ്മ റിഹേഴ്‌സല്‍ ക്യാമ്പിലടക്കം ദിലീപിനെയും തന്നെയും കുറിച്ച് പറഞ്ഞു.

ആവശ്യമില്ലാത്ത വര്‍ത്തമാനം പറയരുതെന്ന് ദിലീപിന്റെ പരാതിപ്രകാരം നടന്‍ സിദ്ദിഖ് നടിക്ക് മുന്നറിയിപ്പ് നല്‍കി. നടി ആക്രമിക്കപ്പെട്ട വിവിരം അറിയുന്നത് റിമി ടോമി വിളിച്ചപ്പോഴാണ്. പള്‍സര്‍ സുനിയെ തനിക്കറിയില്ല.

വീട്ടില്‍ വന്നിട്ടുണ്ടോയെന്നും അറിയില്ല. പ്രതികളിലൊരാളായ വിഷ്ണു കാക്കനാട്ടെ 'ലക്ഷ്യ' ഷോപ്പില്‍ വന്ന് ഡ്രൈവര്‍ സുനീറിനോട് തന്റെ അച്ഛന്റെയോ അമ്മയുടെയോ നമ്പര്‍ ആവശ്യപ്പെട്ടു.

ദിലീപ് ആക്രമണവിവരം അറിഞ്ഞത് പിറ്റേന്ന് രാവിലെ ആന്റോ ജോസഫ് പറഞ്ഞിട്ടാണ്. രാത്രി ആന്റോ ദിലീപിനെ വിളിച്ചിരുന്നു. പിറ്റേന്ന് രാവിലെയാണ് ദിലീപ് തിരിച്ചുവിളിച്ചത്. തുടര്‍ന്ന് നടിയെ വിളിച്ചു. അവരുടെ അമ്മയുമായാണ് സംസാരിച്ചത്. പിന്നീട് റിമി ടോമിയും ആക്രമണവിവരം വിളിച്ചുപറഞ്ഞു. മഞ്ജു വാരിയര്‍ ദിലീപിനെ ഉപേക്ഷിച്ചത് അറിഞ്ഞത് പിന്നീടാണെന്നും കാവ്യ പറയുന്നു.

English summary
kavya madhavan statement on actress attack case
topbanner

More News from this section

Subscribe by Email