Wednesday September 19th, 2018 - 4:41:pm
topbanner
Breaking News

കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് സുനി: ഇല്ലെന്ന് കാവ്യ

Anju N C
കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് സുനി: ഇല്ലെന്ന് കാവ്യ

കൊച്ചി: രണ്ട് മാസം കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് നടിയെ ആക്രമിച്ച കേസില്‍ പോലീസ് പിടി കൂടിയ പള്‍സര്‍ സുനി. പോലീസിനു നല്‍കിയ മൊഴിയിലാണ് സുനി ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്ന നിലപാടാണ് ചോദ്യം ചെയ്യലില്‍ കാവ്യാമാധവന്‍ കൈക്കൊണ്ടത്. കാവ്യയുടെ മൊഴി ശരിയാണോ എന്ന് പരിശോധിച്ചു വരികയാണ് പോലീസ്.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാക്കനാടുള്ള കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചിരുന്നതായി പള്‍സര്‍ സുനി നേരത്തേ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാവ്യയെയും അമ്മയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ആവശ്യമെങ്കില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയും പോലീസ് നല്‍കിയിരുന്നു.  കേസിലെ മുഖ്യ പ്രതി സുനില്‍ കുമാറിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് കാവ്യയുടെ മറുപടി പൂര്‍ണമായില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

Read more topics: kavya madhavan, pulser suni,
English summary
kavya madhavan says she does not know pulser suni
topbanner

More News from this section

Subscribe by Email