Friday September 21st, 2018 - 9:22:pm
topbanner

കാവ്യയ്ക്കുവേണ്ടി അച്ഛനും അമ്മയും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ വഴിപാട് നടത്തി

NewsDesk
കാവ്യയ്ക്കുവേണ്ടി അച്ഛനും അമ്മയും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ വഴിപാട് നടത്തി

തളിപ്പറമ്പ്: കാവ്യാമാധവന് വേണ്ടി രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം സമര്‍പ്പണം. അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള എന്നിവരും സഹോദരന്‍ മിഥുന്‍, ഭാര്യ റിയ, മിഥുന്റെ കുട്ടി എന്നിവരുമാണ് തളിപ്പറമ്പിലെ അടുത്ത ബന്ധുവായ രമേശനോടൊപ്പം വ്യാഴാഴ്ച്ച രാത്രി എട്ടോടെ ക്ഷേത്രത്തിലെത്തിയത്.

8.10 ന് ക്ഷേത്രത്തിനകത്ത് കടന്ന ഇവര്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 8.25 നാണ് ക്ഷേത്രത്തില്‍ നിന്നും പോയത്. രാത്രി തളിപ്പറമ്പിലെ രമേശന്റെ പാളയാട്ടെ വീട്ടില്‍ തങ്ങിയ ശേഷം പുലര്‍ച്ചെ തൃച്ചംബരം ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാണ് നാലുപേരും തളിപ്പറമ്പില്‍ നിന്ന് പോയത്.

കാവ്യാമാധവന്റെ പേരിലും അമ്മ ശ്യാമളയുടെ പേരിലുമാണ് ക്ഷേത്രത്തില്‍ പൊന്നിന്‍കുടത്തിന് രസീത് മുറിച്ചത്. ഐശ്വര്യത്തിനും ഉദ്ദിഷ്ട കാര്യസാധ്യത്തിനുമാണ് രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പണം നടത്തുന്നതെന്ന് ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി പറഞ്ഞു.

kavya madhavan taliparamba rajarajeshwari temple

ഇതിലേക്ക് 1700 രൂപയാണ് ദേവസ്വത്തിലേക്ക് അടച്ചത്. ക്ഷേത്രത്തിലെ കൊട്ടുംപുറത്ത് നിന്നും അരിയളന്ന ശേഷമാണ് പൊന്‍കുടത്തില്‍ പശുവിന്‍ നെയ്യ് നിറച്ച് രാജരാജേശ്വരന് സമര്‍പ്പിക്കുന്നത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യദിയൂരപ്പ എന്നിവരും ഒട്ടനവധി പ്രമുഖരും ക്ഷേത്രത്തില്‍ വന്ന് പൊന്നിന്‍കുട സമര്‍പ്പണം നടത്തിയിരുന്നു.

രാത്രി എട്ട് മുതല്‍ 8.30 വരെ മാത്രമാണ് ക്ഷേത്രത്തിനകത്ത് സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അവസരം നല്‍കുന്നത്. അതാണ് ഈ സമയത്തു തന്നെ ഇവര്‍ എത്തിയത്. ആരുമായും സംസാരിക്കാതെ ക്ഷേത്രത്തിനകത്ത് കയറി പൊന്നിന്‍കുടം സമര്‍പ്പിച്ച ഉടന്‍ തന്നെ ഇവര്‍ തിരിച്ചുപോയി. ഇവര്‍ എത്തുമ്പോള്‍ ക്ഷേത്രത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

English summary
kavya madhavan family taliparamba rajarajeshwara temple pooja
topbanner

More News from this section

Subscribe by Email