Sunday July 21st, 2019 - 1:39:am
topbanner
topbanner

കാവ്യ പരാതി നല്‍കിയത് അശ്ലീല കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ

NewsDesk
കാവ്യ പരാതി നല്‍കിയത് അശ്ലീല കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ

കൊച്ചി: ദിലീപുമായുള്ള വിവാഹശേഷം സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയര്‍ന്ന അശ്ലീല പരാമര്‍ശത്തിനെതിരെ കാവ്യാ മാധവന്‍ പരാതി നല്‍കിയത് കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളുമായി.

എറണാകുളം റേഞ്ച് ഐ.ജിക്കാണ് കാവ്യ പരാതി നല്‍കിയത്. കാവ്യമാധവെന്റ ഉടമസ്ഥതയിലുള്ള ലക്ഷ്യ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റിന്റെ താഴെയായിരുന്നു വളരെ മോശമായ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

ദിലീപുമായുള്ള വിവാഹശേഷമണ് തനിക്കെതിരായ ആക്രമണം വര്‍ധിച്ചതെന്ന് കാവ്യ പറയുന്നു. പരാതിയെ തുടര്‍ന്ന് കൊച്ചി സിറ്റി പോലീസിലെ വനിത സി.ഐ കാവ്യയുടെ വീട്ടിലെത്തി പരാതിയിലെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

വിവാഹവുമായി പോലും ബന്ധം ഇല്ലാത്ത ഇല്ലാത്ത പോസ്റ്റുകള്‍ക്ക് താഴെ അസഭ്യപരാമര്‍ശങ്ങളുടെ ബഹളമായിരുന്നു. ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരേയും കാവ്യയേയും താരതമ്യം ചെയ്യുന്ന പോസ്റ്റുകളടക്കം മാനഹാനി ഉണ്ടാക്കിയതായി കാവ്യ എറണാകുളം റേഞ്ച് ഐ.ജിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

 

English summary
Kavya Madhavan lodges police complaint over facebook abuse
topbanner

More News from this section

Subscribe by Email