Friday February 22nd, 2019 - 1:50:am
topbanner

കാവ്യ കുഴപ്പത്തില്‍; കുടുംബചിത്രം പങ്കുവെച്ച് ആദ്യ ഭര്‍ത്താവ് നിശാല്‍ ചന്ദ്ര

NewsDesk
കാവ്യ കുഴപ്പത്തില്‍; കുടുംബചിത്രം പങ്കുവെച്ച് ആദ്യ ഭര്‍ത്താവ് നിശാല്‍ ചന്ദ്ര

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കാവ്യാ മാധവനും ദിലീപും കുഴപ്പത്തിലായിരിക്കെ കാവ്യയുടെ ആദ്യ ഭര്‍ത്താവ് നിശാല്‍ ചന്ദ്ര കുടുംബ ചിത്രവുമായി ഫേസ്ബുക്കിലെത്തി.

നാളുകള്‍ക്കുശേഷമാണ് സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത നിശാല്‍ ഭാര്യ രമ്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് നിശാല്‍ പുറത്തുവിട്ടത്.

നിശാല്‍ വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാണ്. തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്റെയും മണിയുടേയും മകന്‍ നിഷാല്‍ ചന്ദ്ര കുവൈറ്റ് നാഷണല്‍ ബാങ്കിന്റെ ടെക്നിക്കല്‍ അഡൈ്വസറായിരുന്നു.

സോഫ്റ്റ്വെയര്‍ വിദഗ്ധനായ നിശാലിന് അടുത്തിടെ ഗ്രീന്‍ കാര്‍ഡ് ലഭിച്ചിരുന്നു. കാവ്യാ മാധവനുമായുള്ള വിവാഹ മോചനത്തിനു ശേഷമാണ് നിശാല്‍ കുവൈറ്റില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്.

കാവ്യാ മാധവനുമായി ആറു മാസം നീണ്ട ദാമ്പത്യത്തിനു ശേഷമുണ്ടായ വിവാഹ മോചനം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്നാണ് ചെങ്ങന്നൂര്‍ ബുധനൂര്‍ എണ്ണക്കാട് തെക്കേമഠത്തില്‍ സുരേന്ദ്രനാഥ സ്വാമിയുടെയും അനില എസ് നാഥിന്റെയും മകള്‍ രമ്യ എസ് നാഥിനെ വിവാഹം ചെയ്തത്. മൈക്രോ ബയോളജിയില്‍ പിജി ബിരുദധാരിണിയാണ് രമ്യ.

Viral News

English summary
kavya madhavan ex husband shares family pic in facebook
topbanner

More News from this section

Subscribe by Email