Friday November 16th, 2018 - 9:35:pm
topbanner

കാവ്യയെയും നാദിര്‍ഷയെയും അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്; മുന്‍കൂര്‍ ജാമ്യം നല്‍കിയേക്കും

NewsDesk
കാവ്യയെയും നാദിര്‍ഷയെയും അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്; മുന്‍കൂര്‍ ജാമ്യം നല്‍കിയേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെയും നാദിര്‍ഷയെയും അറസ്റ്റ് ചെയ്യില്ലെന്ന് അന്വേഷണസംഘം ഹൈക്കോടതിയില്‍ വ്യക്തമാക്കും. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് പോലീസിന്റെ വിശദീകരണം.

നിലവില്‍ ഇരുവരെയും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പോലീസ് കോടതിയെ അറിയിക്കുക. ഇതോടെ, ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലാതാകും.

അതേസമയം, ഭാവിയില്‍ തെളിവുകളുണ്ടായാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിന് കഴിയും. ഒക്ടോബര്‍ ആദ്യവാരം ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ കൂടുതല്‍ അറസ്റ്റ് കേസ് സങ്കീര്‍ണമാക്കുകയും കുറ്റപത്രം വൈകിപ്പിക്കുകയും ചെയ്‌തേക്കാം.

കുറ്റപത്രം വൈകിയാല്‍ ദിലീപിന് സ്വാഭാവിക ജാമ്യത്തിനുള്ള അവസരവുമുണ്ടാകും. ഇത് ഒഴിവാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നതെന്നാണ് സൂചന.

Read more topics: kavya madhavan, nadirshah, arrest
English summary
kavya madhavan and nadirshah will not arrested says police
topbanner

More News from this section

Subscribe by Email