Sunday September 23rd, 2018 - 12:06:pm
topbanner

ദിലീപ് ഇന്ന് കരാമയിലേക്ക്, ഒപ്പം കാവ്യയും മീനാക്ഷിയും; സംശയദൃഷ്ടിയോടെ പോലീസ്

Jikku Joseph
ദിലീപ് ഇന്ന് കരാമയിലേക്ക്, ഒപ്പം കാവ്യയും മീനാക്ഷിയും; സംശയദൃഷ്ടിയോടെ പോലീസ്

കൊച്ചി: നടന്‍ ദിലീപ് കോടതിയുടെ പ്രത്യേക അനുമതിയോടെ ഇന്ന് ദുബായിലേക്കുപോകും. തന്റെ റെസ്റ്റൊറന്റിന്റെ ഉദ്ഘാടനത്തിനായാണ് പോകുന്നതെങ്കിലും യാത്രയെ പോലീസ് സംശയത്തോടെയാണ് കാണുന്നത്.

തിങ്കളാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റിയാകും ദിലീപ് ദുബായിലേക്ക് പോകുന്നത്. ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോകുന്നുണ്ട്. ദിലീപിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായി നാദിര്‍ഷയുടെ ഉമ്മയാണ് കട ഉദ്ഘാടനം ചെയ്യുന്നത്. നാലു ദിവസം വിദേശത്ത് തങ്ങാനും ദിലീപിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനെ സംബന്ധിച്ച സംശയങ്ങളാണ് പോലീസിനെ വലയ്ക്കുന്നത്. ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. ഈ ഫോണ്‍ കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപ് വീണ്ടും ദുബായിലേക്ക് പോകുന്നതാണ് പോലീസിന്റെ സംശയം കൂട്ടുന്നത്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദുബായില്‍വെച്ചും നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.

ഫോണിലെ സിം കാര്‍ഡും മെമ്മറി കാര്‍ഡും ദുബായിലേക്ക് കടത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് ദിലീപ് വിദേശത്തേക്കുപോകുന്നത് കേസിനെ ബാധിക്കുമെന്ന് പോലീസ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ പോലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് 85 ദിവസത്തെ ജയില്‍വാസം ദിലീപ് അനുഭവിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

English summary
kavya madhavan and meenakshi go to karama along with dileep todyay
topbanner

More News from this section

Subscribe by Email